കൊച്ചി കൂട്ടായ്മ ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ സംഘടിപ്പിച്ച രക്തക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: കൊച്ചി കൂട്ടായ്മയുടെ 20ാം വാർഷികത്തോടനുബന്ധിച്ച് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് കെ.ബി. ഷാജി, സെക്രട്ടറി റഫീഖ്, ട്രഷറർ അഹ്‌സൻ സമദ്, വൈസ് പ്രസിഡന്റ് നദീം, ജോയന്റ് സെക്രട്ടറി സാജിദ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് ടാക്, ഹസീബ്, ജലീൽ കൊച്ചി, തൻവീർ, റിയാസ്, ഷാജി, ഹാഫിസ്, സുൾഫിക്കർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ജയൻ കൊടുങ്ങലൂർ, ബിനു കെ. തോമസ്, റസ്സൽ മാടത്തിപ്പറമ്പിൽ, ജോൺസൺ, ഉമർ മുക്കം, ഗഫൂർ കൊയിലാണ്ടി, ജോൺസൺ മാർക്കോസ് എന്നിവർ പങ്കെടുത്തു. 50ഓളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.