ജിദ്ദ: ഫലസ്തീൻ ജനതക്കുള്ള മാനുഷിക സഹായത്തിന്റെ പ്രവേശനം നിർത്താനും ഗസ്സ മുനമ്പിലേക്കുള്ള എല്ലാ അതിർത്തി കവാടങ്ങളും അടക്കാനുമുള്ള ഇസ്രായേൽ തീരുമാനത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു. ഈ നിയമവിരുദ്ധ നടപടികൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നാലാമത് ജനീവ കൺവെൻഷന്റെയും ഐക്യരാഷ്ട്ര പ്രമേയങ്ങളുടെയും ലംഘനമാണെന്നും ഒ.ഐ.സി ചൂണ്ടിക്കാട്ടി.
ഗസ്സ മുനമ്പിലെ അനധികൃത ഇസ്രായേൽ ഉപരോധം കൂട്ടായ ശിക്ഷയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ റോം ചട്ടപ്രകാരം ഇതിനെ വിചാരണ ചെയ്യേണ്ടത് ആവശ്യമാണെന്നും ഒ.െഎ.സി പറഞ്ഞു. ഇസ്രായേൽ ഫലസ്തീൻ പ്രദേശത്ത് നടത്തുന്ന തുടർച്ചയായ ലംഘനങ്ങൾ അവസാനിപ്പിക്കാനും ഗസ്സ മുനമ്പിന്റെ എല്ലാ ഭാഗങ്ങളിലേക്കും മതിയായതും സുസ്ഥിരവും തടസ്സമില്ലാത്തതുമായ മാനുഷിക പ്രവേശനം ഉറപ്പാക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അന്താരാഷ്ട്ര സമൂഹത്തോട് പ്രത്യേകിച്ച് യു.എൻ രക്ഷാസമിതിയോട് ഒ.ഐ.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.