???????????????? ???.?? ???????? ?????????? ????????? ???????????????? ??? ???.

ബ്ലാസ്​റ്റേഴ്‌സിന് സൂപ്പർ ലീഗ് കിരീടം

ജിദ്ദ: ഖാലിദ് ബിൻ വലീദ് ഹിലാൽ ശാം സ്​റ്റേഡിയത്തിൽ ബ്ലാസ്്റ്റേഴ്‌സ് എഫ്.സി സംഘടിപ്പിച്ച രണ്ടാമത് സോക്കർ ലീ ഗിലെ സൂപ്പർ ലീഗ് കിരീടം ആതിഥേയരായ ബ്ലാസ്​റ്റേഴ്‌സ് എഫ്.സി നേടി. എ.സി.സി ബിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ്​ തോ ൽപിച്ചത്. കളിയുടെ ആദ്യപകുതിയിൽ ലെഫ്റ്റ് വിംഗിലെ മുബാറക് വിജയഗോൾ നേടി. ബി ഡിവിഷൻ ഫൈനലിൽ മറുപടിയില്ലാത്ത രണ്ട ് ഗോളിന് എ.സി.സി എയെ തോൽപ്പിച്ച്​ ബ്ലൂ സ്​റ്റാർ കിരീടം ചൂടി. മിഡ്ഫീൽഡർ മുഹമ്മദ് റിയാസും സ​െൻറർ ഫോർവേർഡ് ഫദലുമാണ് ബ്ലൂ സ്​റ്റാറിന് വേണ്ടി വല ചലിപ്പിച്ചത്. സൂപ്പർ ലീഗ് ഫൈനലിലെ മികച്ച കളിക്കാരനായി ബ്ലാസ്​റ്റേഴ്‌സിലെ അഫ്സലിനെ തെരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പറായി ഉദൈഫ്‌ കാലിക്കറ്റ് (ബ്ലാസ്​റ്റേഴ്‌സ്), ഡിഫൻററായി മുഹമ്മദ്‌ (എ.സി.സി ബി), മിഡ്ഫീൽഡറായി ജഗീഷ് (ബ്ലാസ്​റ്റേഴ്‌സ്), ഫോർവേഡ് ആയി ഷിജാസ് കണ്ണൂർ (ബ്ലാസ്​റ്റേഴ്‌സ്), സൂപ്പർ ലീഗിലെ മികച്ച കളിക്കാരനായി മുൻ മലപ്പുറം ജില്ല താരം സി.കെ ശിഹാബ് (എ.സി.സി.ബി) എന്നിവരെ തെരഞ്ഞെടുത്തു. പുരസ്കാരങ്ങൾ കെ.എം.സി. സി ജിദ്ദ പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ഹുസൈൻ ചുള്ളിയോട്, സലാഹ് കാരാടൻ, അഷ്‌റഫ്‌ പട്ടത്ത്​, യഹ്‌യ കെ കെ എന്നിവർ സമ്മാനിച്ചു.


ബി ഡിവിഷൻ ലീഗ് ഫൈനലിലെ മികച്ച കളിക്കാരനായി ബ്ലൂ സ്​റ്റാറിലെ മുഹമ്മദ്‌ ഷമീമിനെ തെരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പറായി സുബൈർ (എഫ് സി കുവൈസ), ഡിഫൻററായി മുഹമ്മദ്‌ സാമി (എ.സി.സി.എ), മികച്ച മിഡ്ഫീൽഡറായി ബഹാവുദ്ദീൻ (എ.സി.സി എ), മികച്ച ഫോർവേഡായി മുഹമ്മദ് റിയാസ് (ബ്ലൂ സ്​റ്റാർ), ബി ഡിവിഷനിലെ മികച്ച കളിക്കാരനായി അക്ബർ കെ (ബ്ലൂ സ്​റ്റാർ) എന്നിവരെ തെരഞ്ഞെടുത്തു. പുരസ്കാരങ്ങൾ ഹനീഫ, സിഫ് ട്രഷറർ അബ്്ദുൽ കരീം മേച്ചേരി, സകീർ എടവണ്ണ, ഹകീം പാറക്കൽ, ഇത്തിഹാദ് എഫ് സി കോച്ചു അഹമദ് ബിൻ മുഹമ്മദ്‌ അൽ ഹുമൈദി, മുഹമ്മദ്‌ ബഷീർ എന്നിവർ സമ്മാനിച്ചു.


റഫറിമാർക്കും ടെക്‌നിക്കൽ കമ്മിറ്റി അംഗങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ അബൂബക്കർ അരിമ്പ്ര, പി.കെ സിറാജ്, പി.ആർ സലീം , സാദിക്കലി തുവ്വൂർ, നാസർ മച്ചിങ്ങൽ, സിയാസ് ഇമ്പാല എന്നിവർ സമ്മാനിച്ചു.സൂപ്പർ ലീഗ് ജേതാക്കളായ ബ്ലാസ്​റ്റേഴ്‌സിനുള്ള ട്രോഫിയും പ്രൈസ് മണിയും ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി, മുൻ സൗദി നാഷനൽ ഫുട്​ബാളർ സാമി ഷാസ് എന്നിവർ ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും ഡോ. അഷ്‌റഫ്‌ ബദ്ർ തമാം, പി.എം മായിൻകുട്ടി എന്നിവർ ചേർന്ന് സമ്മാനിച്ചു.ബി ഡിവിഷൻ ജേതാക്കളായ ബ്ലൂ സ്​റ്റാറിനുള്ള ട്രോഫിയും പ്രൈസ് മണിയും നവോദയ രക്ഷാധികാരി വി.കെ റഊഫ്, നാസർ ഒളവട്ടൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്‌സിനുള്ള ട്രോഫിയും പ്രൈസ് മണിയും സിഫ് ജനറൽ സെക്രട്ടറി ഷബീറലി ലാവയും മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടിയും സമ്മാനിച്ചു. പഴയകാല ഫുട്​ബാൾ താരങ്ങളും കോച്ചുമാരുമായ അബ്്ദുൽ കരീം മേച്ചേരി (ബ്ലൂ സ്​റ്റാർ), കെ.ഒ പോൾസൺ (സൗദി ഗസറ്റ് സ്പോർട്സ് എഡിറ്റർ), സലീം മമ്പാട് (ഫ്രണ്ട്സ് ജിദ്ദ), സി.കെ ഇബ്രാഹിം (എ.സി.സി) എന്നിവർക്കുള്ള ബ്ലാസ്​റ്റേഴ്സി​​െൻറ ആദരം ജെ.എൻ.എച്ച് ചെയർമാൻ വി.പി മുഹമ്മദലി സമ്മാനിച്ചു.

Tags:    
News Summary - blasters-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.