ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് എ​ഫ്.​സി ന​യ​ൻ​സ്​ ഫു​ട്​​ബാ​ൾ

ടൂ​ർ​ണ​മെൻറ്​ ഫി​ക്​​സ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് എ​ഫ്.​സി ന​യ​ൻ​സ്​ ഫു​ട്​​ബാ​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ

റി​യാ​ദ്: എ.​ബി.​സി കാ​ർ​ഗോ​യും ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് എ​ഫ്.​സി​യും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ 2 ന​യ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ്യാ​ഴാ​ഴ്​​ച (ഫെ​ബ്രു. 22) ആ​രം​ഭി​ക്കും. ടൂ​ർ​ണ​മെ​ന്‍റി​​ന്‍റെ​ ഫി​ക്സ​ർ റി​യാ​ദ്​ 47 സ്‌​പൈ​സ​സ് റ​സ്​​റ്റാ​റ​ന്‍റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. എ.​ബി.​സി കാ​ർ​ഗോ ഡ​യ​റ​ക്ട​ർ സ​ലിം പു​തി​യോ​ട്ടി​ൽ, അ​റ​ബ് ഡ്രീം​സ് ക​ൺ​സ​ൾ​ട്ടി​ങ് ഗ്രൂ​പ് എം​ഴ​ഡി അ​മീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, ന​ജീ​ബ്, സാ​ദി​ഖ് എ​ന്നി​വ​ർ ചേ​ർ​ന്നു​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ (റി​ഫ) പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ചേ​ലേ​മ്പ്ര ച​ട​ങ്ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​വി​യി​ൽ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് റി​ഫ​ക്ക് സ്വ​ന്ത​മാ​യി ഗ്രൗ​ഡ് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നാ​യി എ​ല്ലാ​വ​രു​ടെയും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഷീ​ർ ഈ​ങ്ങാ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ക്‌​സ​ർ റി​ലീ​സി​നു​ശേ​ഷം ടൂ​ർ​ണ​മെ​ന്‍റി​ൽ ടീ​മു​ക​ൾ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ക്ല​ബി​​ന്‍റെ ടെ​ക്നി​ക്ക​ൽ മാ​നേ​ജ​ർ ബ​ഷീ​ർ കാ​ര​ന്തൂ​ർ വി​വ​രി​ച്ചു.

ക്ല​ബി​​ന്‍റെ പു​തി​യ ജ​ഴ്സി പ്ര​കാ​ശ​നം കാ​ൻ​ഡി​ൽ നൈ​റ്റ് ഇ​ല​ക്ട്രി​ക്ക​ൽ ​േട്ര​ഡി​ങ്​ മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ഷി​യാ​സ് എ​റ​ണാ​കു​ളം നി​ർ​വ​ഹി​ച്ചു. റി​ഫ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ -2 ഉ​ദ്ഘാ​ട​ന മ​ത്സ​രം വ്യാ​ഴാ​ഴ്​​ച രാ​ത്രി 10 മ​ണി​ക്ക് സു​ലൈ മു​ത്ത​വ പാ​ർ​ക്ക് ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റും. ബാ​ക്കി മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി 23, 27, മാ​ർ​ച്ച് ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. റി​യാ​ദി​ലെ പ്രാ​ദേ​ശി​ക ക്ല​ബ്​ ക​ളി​ക്കാ​ർ​ക്ക് പു​റ​മെ കേ​ര​ള​ത്തി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക​ളി​ക്കാ​രും ടീ​മു​ക​ളി​ൽ അ​ണി​നി​ര​ക്കും. സൗ​ദി റ​ഫ​റി അ​ലി അ​ൽ ഖ​ഹ്​​താ​നി, സ​ലിം (ഫ്ര​ണ്ടി പേ), ​ശ​രീ​ഫ് കാ​ളി​കാ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ൽ​യാ​സ് തി​രൂ​ർ സ്വാ​ഗ​ത​വും അ​ൻ​സാ​ർ ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Black and White FC Nines Football from Thursday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.