ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘മീ​റ്റ് ദി ​ലീ​ഡ​ർ’ പ​രി​പാ​ടി​യി​ൽ അ​ഡ്വ. ബി.​ആ​ർ.​എം. ഷ​ഫീ​ർ സം​സാ​രി​ക്കു​ന്നു

ദേശീയതയും മതേതരത്വവും ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം -അഡ്വ. ബി.ആർ.എം. ഷഫീർ

ജിദ്ദ: കപട ദേശീയതയിലൂടെ മതേതരത്വത്തെ ഞെക്കിക്കൊല്ലാനും അതിലൂടെ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കി ഇന്ത്യാരാജ്യത്തെ തങ്ങളുടെ അധീനത്തിലാക്കി ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ പറഞ്ഞു. ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച 'മീറ്റ് ദി ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ഹിതത്തിനനുസരിച്ച് തുള്ളുന്നവരെ തലപ്പത്ത് കൊണ്ടുവന്ന് എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും വരുതിയിലാക്കി.

വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജുഡീഷ്യറിയിൽ കൊളീജിയം നിശ്ചയിക്കുന്ന പാനലുകളിൽനിന്ന് നിയമനം നടത്താതെ മോദിസർക്കാർ തിരിമറികൾ നടത്തുന്നതെന്ന് ഷഫീർ പറഞ്ഞു. മോദിയുടെ നയങ്ങളുമായി സമാനതകൾ ഏറെയുള്ള നയമാണ് കേരളത്തിൽ പിണറായിയും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അതിന് ബി.ജെ.പിയിൽനിന്ന് പൂർണപിന്തുണ കിട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാം മുന്നണിയെന്നത് ബി.ജെ.പിയുടെ സൃഷ്ടിയാണെന്നും അത് പിണറായിയെ പോലെയുള്ള കോൺഗ്രസ് വിരുദ്ധത പ്രകടിപ്പിക്കുന്നവരുടെ കൂട്ടമാണെന്നും ബി.ജെ.പിക്കെതിരെ ഒരു ചൂണ്ടുവിരൽ പോലും അനക്കാൻ അവർ തയാറാവില്ല എന്നതും കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. നോർക്ക ഹെൽപ് സെൽ കൺവീനർ നൗഷാദ് അടൂർ, ബി.ആർ.എം. ഷഫീറിനെ ഷാളണിയിച്ച് സ്വീകരിച്ചു.

പ്രവാസി സേവനകേന്ദ്രത്തിന്റെ പ്രവർത്തന റിപ്പോർട്ട് കൺവീനർ അലി തേക്കുതോട് അദ്ദേഹത്തിന് കൈമാറി. സീനിയർ ലീഡർ എ.പി. കുഞ്ഞാലി ഹാജി, അബ്ബാസ് ചെമ്പൻ, നാസിമുദ്ദീൻ മണനാക്, മുജീബ് മുത്തേടത്ത്, അസ്ഹാബ് വർക്കല, ഹഖീം പാറക്കൽ, റഫീഖ് മൂസ, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, പ്രിൻസാദ് കോഴിക്കോട്, സിയാദ് അബ്ദുല്ല, അശ്റഫ് കൂരിയാട്, യൂനുസ് കാട്ടൂർ, മനോജ് മാത്യു, അബൂബക്കർ ദാദാഭായ്, സമീർ നദ്‌വി, വിജാസ്, രാധാകൃഷ്ണൻ കാവുമ്പായി, അനിൽകുമാർ കണ്ണൂർ, മൻസൂർ വണ്ടൂർ, അർഷാദ് ആലപ്പുഴ, മുസ്തഫ പെരുവള്ളൂർ, മോഹൻ ബാലൻ, ഹുസ്സൈൻ ചുള്ളിയോട്, ഫസലുള്ള വള്ളുവമ്പാലി, പ്രവീൺ കണ്ണൂർ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സിദ്ദീഖ് പുല്ലങ്കോട്, ഇസ്മായിൽ ചോക്കാട്, അനീസ് അഹമ്മദ് ആലപ്പുഴ, നൗഷീർ കണ്ണൂർ, ഹരികുമാർ ആലപ്പുഴ, സൈമൺ പത്തനംതിട്ട, അഷ്‌റഫ് അഞ്ചാലൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - BJP's aim is to eliminate nationalism and secularism - Adv. B.R.M. Shafir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.