ഹജ്ജ്​ ഉംറ തീർഥാടകർക്ക്​ ഇനി സ്​മാർട്ട്​ ഫോണുകളിൽ ബയോമെട്രിക്ക്​ സംവിധാനം

ജിദ്ദ: ഹജ്ജ്​ ഉംറ തീർഥാടകർക്ക്​ സ്​മാർട്ട്​ ഫോണുകളിലൂടെ വിരലടയാളമടക്കമുള്ള സുപ്രധാന വ്യക്തിഗത സവിശേഷതകൾ സ്വയം രേഖപ്പെടുത്താൻ കഴിയുന്ന ബയോമെട്രിക്ക്​ ആപ്ലിക്കേഷൻ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉദ്​ഘാടനം ചെയ്​തു. വിസ, ട്രാവൽ സൊല്യൂഷൻ കമ്പനി വഴിയാണ്​ ഇത്​ നടപ്പാക്കിയിരിക്കുന്നത്​.

തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്നതിനും നടപടികൾ എളുപ്പമാക്കുന്നതിനുമുള്ള സൽമാൻ രാജാവി​െൻറയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്നാണ്​ ഇങ്ങനെയുള്ള ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത്​. ഹജ്ജ്​ ഉംറ വിസകൾക്ക്​ അപേക്ഷിക്കുന്നവർക്ക്​ അവരുടെ രാജ്യങ്ങളിൽ നിന്ന്​ തന്നെ സ്​മാർട്ട്​ ഫോണുകൾ വഴി വ്യക്തിഗത സവിശേഷതകൾ രേഖപ്പെടുത്താൻ കഴിയും. വിസ നൽകുന്ന കേന്ദ്രങ്ങൾ സ​ന്ദർശിക്കേണ്ട അവശ്യമില്ല. ബയോമെടിക്ക്​ സംവിധാനത്തി​ലെ രജിസ്​ട്രേഷന്​ അനുസരിച്ച്​ വിസകൾ ഇലക്​ട്രോണിക്​ സംവിധാനത്തിലൂടെ ലഭിക്കുകയും ചെയ്യും. സ്​മാർട്ട്​ ഫോൺ വഴി ബയോമെട്രിക്ക്​ സംവിധാനം നടപ്പിലാക്കിയതോടെ ഉംറ ഹജ്ജ്​ വിസ നടപടികൾ കൂടുതൽ എളുപ്പമാകും.

ഉദ്​ഘാടന ചടങ്ങിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജിനീയർ വലീദ്​ ബിൻ അബ്​ദുൽ കരീം അൽഖുറൈജി, എക്​സിക്യൂട്ടീവ്​ കാര്യ അസിസ്​റ്റൻറ്​ അബ്​ദുൽ ഹാദി അൽമൻസൂരി, വിദേശകാര്യാലയത്തിലെ കോൺസുലർ കാര്യ അണ്ടർ സെക്രട്ടറി അംബാസഡർ തമീം അൽദോസരി എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - Biometric system for Hajj and Umrah pilgrims on smartphones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.