ബിനോയ് വിശ്വത്തിന് ദമ്മാമിൽ നവയുഗം സാംസ്കാരിക വേദി സ്വീകരണം നൽകിയപ്പോൾ
ദമ്മാം: ഹ്രസ്വ സന്ദർശനത്തിനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ബിനോയ് വിശ്വം, സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി എന്നിവർക്ക് നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി ദമ്മാം എയർപോർട്ടിൽ സ്വീകരണം നൽകി. നവയുഗം കേന്ദ്ര നേതാക്കളായ എം.എ. വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ഗോപകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, ഷീബ സാജൻ, ജാബിർ, സാബു എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
നവയുഗം സാംസ്കാരിക വേദിയുടെ കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങാനും ‘നവയുഗസന്ധ്യ-2024’ ൽ പങ്കെടുക്കാനുമാണ് ബിനോയ് വിശ്വം ദമ്മാമിൽ എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.