യാംബു: യാംബു ഫുട്ബാൾ കൂട്ടായ്മ സംഘടിപ്പിച്ച 'യാംബു അക്നെസ് വെറ്ററൻസ് സൂപ്പർ കപ്പ് 2026' ഫുട്ബാൾ ടൂർണമെന്റിൽ ഗൾഫ് സ്റ്റോർ എഫ്.സി ടീം ജേതാക്കളായി. യാംബു യൂറോപ്പ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മത്‌സരത്തിൽ ബ്രദേഴ്‌സ് എഫ്.സി ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗൾഫ് സ്റ്റോർ എഫ്.സി ടീം വിജയിച്ചത്. 40 വയസ്സിന് മുകളിലുള്ള കളിക്കാർ മാത്രം പങ്കെടുത്ത നാലു ടീമുകൾ മാറ്റുരച്ച മത്സരം വീക്ഷിക്കാൻ ധാരാളം പേർ എത്തിയിരുന്നു. ഫൈനൽ മത്‌സരത്തിൽ ഗൾഫ് സ്റ്റോർ എഫ്.സി ടീമിലെ ഷൈജൽ വണ്ടൂർ ആണ് 'ടോപ് സ്‌കോറർ'. മൻസൂർ ഏറ്റവും നല്ല കളിക്കാരനായും നൗഷാദ് ഏറ്റവും നല്ല ഗോൾ കീപ്പറായും (ഇരുവരും ബ്രദേഴ്‌സ് എഫ്.സി ടീം) തെരഞ്ഞെടുത്തു.
മത്സരത്തിലെ ജേതാക്കളായ ടീമിനുള്ള ട്രോഫി അക്നെസ് ബ്രിഡ്ജ് ട്രേഡ് മാനേജർ ആഷിഫ് പെരിന്തൽമണ്ണയും മറ്റു വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ഫുട്ബാൾ കമ്മിറ്റി ഭാരവാഹികളും വിതരണം ചെയ്തു. ഷമീർ, കുക്കുട്ടൻ, ബിഷാർ എന്നിവർ മത്‌സരം നിയന്ത്രിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹമീദ് കാസർകോട്, കൺവീനർ നിസാർ ദാഇഖ, കോഓർഡിനേറ്റർ അബ്ദുറസാഖ്, ട്രഷറർ സലിം എന്നിവരും മറ്റുള്ള കമ്മിറ്റി അംഗങ്ങളും ടൂർണമെന്റിന് നേതൃത്വം നൽകി. റമദാൻ രാവിൽ നടന്ന മത്‌സരത്തിൽ പങ്കെടുത്തവർക്കും മത്‌സരം വീക്ഷിക്കാനെത്തിയവർക്കും അക്നെസ് ബ്രിഡ്ജ് ട്രേഡിങ് കമ്പനി വക അത്താഴ വിരുന്ന് ഒരുക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.