ബൈക്കുകളിലും  ഒരു കൈ നോക്കാൻ സൗദി വനിതകൾ 

ജിദ്ദ: ഡ്രൈവിങ്​ നിയന്ത്രണം ഒഴിവാക്കിയതിന്​ പിന്നാലെ ഇരുചക്ര വാഹനങ്ങളിലും പരീക്ഷണം നടത്താൻ വനിതകൾ ഒരുങ്ങുന്നു. ശാക്​തീകരണചിന്ത വനിതകൾക്ക്​ ഉണ്ടാക്കാൻ ഇരുചക്ര വാഹനങ്ങൾ ഒാടിക്കുന്നത്​ വഴി സാധിക്കുമെന്ന്​ തബൂക്കിലെ ബാങ്ക്​ ഉദ്യോഗസ്​ഥ ആലിയ അബുദുഹൈർ പറയുന്നു. ചെറുപ്പം മുതൽ തന്നെ ബൈക്കുകളിൽ തനിക്ക്​ അതിയായ ഹരം ഉണ്ടായിരുന്നതായി അവർ കൂട്ടിച്ചേർക്കുന്നു.

ബൈക്കുകൾ എ​​​​​​​െൻറ മനോഹരമായ ബാല്യകാലത്തെ ഒാർമിപ്പിക്കും. അന്ന്​ ഞങ്ങൾ കടൽത്തീരങ്ങളിൽ ബൈക്കുകൾ ഒാടിച്ചിരുന്നു. അതെനിക്ക്​ സന്തോഷവും സ്വാതന്ത്ര്യ​േബാധവും നൽകും. കാറിനേക്കാൾ ഒരു മോ​​േട്ടാർ സൈക്കിൾ ഒാടിക്കാനാണ്​ ഞാനിപ്പോൾ കൊതിക്കുന്നത്​. അതിന്​ വേഗതയുണ്ട്​. പാർക്കിങ്​ തലവേദനകളില്ല. സ്വാതന്ത്ര്യത്തി​​​​​​​െൻറ ഉൗഷ്​മളത അനുഭവിക്കാം ^ ആലിയ അബുദുഹൈർ സൂചിപ്പിച്ചു.

ചിക്കാഗോയിൽ മാർക്കറ്റിങ്​ പഠിക്കുന്ന ശഹദ്​ അൽഹാർബിയെന്ന സൗദി യുവതിക്കും ഇതേ അഭിപ്രായമാണ്​. ഹാർലി ഡേവിസാണ്​ ലോകത്തെ ഏറ്റവും മികച്ച ബൈക്ക്​ എന്നാണ്​ ഇരുവരുടെയും പക്ഷം. ഏതുബൈക്ക്​ പ്രേമിയുടെയും സ്വപ്​നമാണ്​ ഹാർലി ഡേവിസൺ. സൗദിയിലും ഇൗ ബ്രാൻഡ്​ ഏറെ ജനപ്രിയമാണ്​. അതി​​​​​​​െൻറ സവിശേഷമായ ഡിസൈൻ ആകർഷകമാണ്​. പിന്നെ ആ കരുത്തും ആഡംബരവും. - ആലിയ പറയുന്നു.

സുരക്ഷപ്രശ്​നങ്ങൾ കാരണം രക്ഷിതാക്കൾ തങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കില്ലെന്ന സ​േന്ദഹത്തിലാണ്​ ഇരുവരും. 2004 മുതൽ ഹാർലി ഡേവിസൺ സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്​. റിയാദിലാണ്​ ആദ്യഷോറൂം വന്നത്​. പിന്നീട്​ ജിദ്ദയിലും അൽഖോബാറിലും തുറന്നു. എല്ലാത്തരം ഹാർലി​ ഡേവിസൺ ബൈക്കുകളും വനിതകൾക്കും ഉപയോഗിക്കാനാവുന്നതാ​െണന്നും അവർക്ക്​ ഏതുതരം സേവനം നൽകാൻ സന്നദ്ധമാണെന്നും കമ്പനിയുടെ സൗദി സി.ഇ.ഒ മിശ്​അൽ അൽ മുതലഖ്​ പറഞ്ഞു.

Tags:    
News Summary - biking-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.