മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ പ്രവർത്തകർ റിയാദിൽ സംഘടിപ്പിച്ച ഫാൻസ് ഷോ
റിയാദ്: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ സൗദി ഘടകം ഭ്രമയുഗം ഫാൻസ് ഷോ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. റിയാദിലെ എംപറർ തിയേറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളടക്കം നിരവധിയാളുകൾ പങ്കെടുത്തു. ചലച്ചിത്രപ്രദർശനത്തിനു ശേഷം കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. സൗദി നാഷനൽ പ്രസിഡന്റെ നൗഷാദ് കോട്ടക്കൽ, ട്രഷറർ ഫൗവാദ് മുഹമ്മദ്, പ്രോഗ്രാം കോഓഡിനേറ്റർ അഭിലാഷ് മാത്യു, വൈസ് പ്രസിഡന്റെ സജാദ് പള്ളം, റിയാദ് ഘടകം പ്രസിഡൻറ് അഷ്റഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജു മുക്കം, സജീഷ്, മുബഷീർ എന്നിവർ നേതൃത്വം നൽകി. ജിദ്ദയിലെ ഫാൻസ് ഷോക്ക് വൈസ് പ്രസിഡന്റ് ഗഫൂർ ചാലിൽ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഷിനോഫർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.