ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഹാഇൽ യൂനിറ്റ് കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
ഹാഇൽ: ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഹാഇൽ യൂനിറ്റിന്റെ നേതൃത്വത്തിൽ പുതുവർഷ കലണ്ടർ പ്രകാശനവും 2025-26 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കലും നടന്നു. സ്റ്റാർ ബ്രദേർസ് ഹാഇൽ ടീമിന്റെ നേതൃത്വത്തിലുള്ള മുട്ടിപ്പാട്ടും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാനും ഉദ്ഘാടനം ചെയ്തു. അഷ്റഫ് നരിക്കുനി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹബീബ് മെഡിക്കൽ സെൻറർ എം.ഡി നിസാം പറക്കോട്ടും ബി.പി.എൽ കാർഗോ ഹാഇൽ ബ്രാഞ്ച് എം.ഡി ഷിബിലിയും ചേർന്ന് 2025 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.
ബെസ്റ്റ് വേ ജുബ്ബ യൂനിറ്റ് പ്രതിനിധി ശിഹാബ് കക്കാട് കലണ്ടർ ഏറ്റുവാങ്ങി. ഇസ്ഹാഖ് അജ്മൽ, സൽമാൻ ബാവ, ഹമീദ്, സന്തോഷ്, ഷാജി, ഷംസു പാലക്കാട്, ബഷീർ, അൻസൽ തുടങ്ങിയവർ സംസാരിച്ചു. സലാം നരിക്കുനി സ്വാഗതവും ഷഫീക്ക് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.