ബിനാമി ഇടപാടുകാരെ കണ്ടെത്താൻ ഖസീമിൽ നടന്ന പരിശോധന
Posted On
date_range Updated On
date_range ബിനാമി ഇടപാട്; ഖസീമിൽ കടകളിൽ പരിശോധന
ജിദ്ദ: കച്ചവട മേഖലയിലെ ബിനാമി ഇടപാടുകാരെ കണ്ടെത്താൻ ഖസീമിൽ പരിശോധന. മേഖലയിലെ ചില കാർ ആക്സസറീസ് കടകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സംശയാസ്പദമായ വാണിജ്യപരമായ ഇടപാടുകളും കുറ്റകൃത്യങ്ങളും കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധന ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാമിന്റെ ഭാഗമായാണ്.
വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയം, മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം, സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ഖസിം മേഖല പൊലീസ് എന്നിവ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.