മരിച്ചെന്നറിഞ്ഞാൽ ഓടിയെത്തണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കണം
മരിച്ചെന്നറിഞ്ഞാൽ കണ്ണീർ തൂകണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തമ്മിൽ തമ്മിലൊന്ന് സംസാരിക്കണം
മരിച്ചെന്നറിഞ്ഞാൽ നല്ലത് പറയണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ മനസ്സലിവോടെ പെരുമാറാൻ പഠിക്കണം
മരിച്ചാലും മറക്കാതിരിക്കാൻ മടി കൂടാതെ നൽകണം
സ്നേഹവും സൗഹൃദവും അയൽപക്ക ബന്ധങ്ങൾ സൗഹൃദബന്ധങ്ങൾ
കുടുംബ ബന്ധങ്ങൾ പുഞ്ചിരിയാലും സ്നേഹത്താലും നിലനിർത്തിയാൽ
മരിച്ചാലും മരിക്കാതെ ജീവിക്കാം മനുഷ്യനീ ഭൂമിയിലുള്ള കാലത്തോളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.