മലയാളിയുടെ പേരിലെ വ്യാജ സിം കാർഡ്​ ഉപയോഗിച്ച്​ തട്ടിപ്പ്​

ജുബൈൽ: മലയാളിയുടെ പേരിലുള്ള വ്യാജ സിം കാർഡിൽ നിന്ന്​ വിളിച്ച്​ കബളിപ്പിച്ച്​ സൗദി പൗര​​​െൻറ ബാങ്ക്​ അക്കൗണ് ടിൽ നിന്ന്​ ഒാൺലൈൻ തട്ടിപ്പ്​ സംഘം പണം കവർന്നു. 65,000 റിയാൽ നഷ്​ടപ്പെട്ട സംഭവത്തിൽ ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക ്കാരൻ മലപ്പുറം നിലമ്പൂർ പൂക്കാട്ടുമ്പാറ തോപ്പിൽ വീട്ടിൽ ബാബുരാജാണ്​​ നിയമകുരുക്കിലായത്​. അബഹയിലുള്ള സൗദി പൗ രനെ വൻതുക ലോട്ടറി അടിച്ചെന്ന്​ വിശ്വസിപ്പിച്ച്​ ബാങ്ക്​ വിവരങ്ങൾ ചോദിച്ചുവാങ്ങി പണം കവരുകയായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. 12 വർഷമായി ജുബൈലിൽ ജോലി ചെയ്യുന്ന ബാബുരാജ്​ ഇതൊന്നും അറിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം സ്പോൺസർ വിളിച്ച് പൊലീസ് സ്​റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ത​​െൻറ പേരിൽ ഇങ്ങനെയൊരു കൊടും കുറ്റകൃത്യം നടന്നെന്നും അതുമൂലം താൻ വലിയ കുരുക്കിൽ അകപ്പെട്ടിരിക്കുകയാണെന്നും അറിയുന്നത്​. ഫോണിൽ വിളിച്ച്​ വലിയ തുകയുടെ ലോട്ടറി അടിച്ചിട്ടുണ്ടെന്നും ബാങ്ക് വിവരങ്ങളും മറ്റും നൽകിയാൽ പണം അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നും സംഘം സൗദി പൗരനെ വിശ്വസിപ്പിക്കുകയായിരുന്നു. അവരുടെ നിർദേശാനുസരണം തശൻറ ബാങ്ക് വിവരങ്ങൾ അദ്ദേഹം അയച്ചുകൊടുത്തു. അൽപസമയത്തിനുള്ളിൽ അക്കൗണ്ടിൽ നിന്ന്​ 65,000 റിയാൽ പിൻവലിച്ചതായി ബാങ്കിൽ നിന്നും അറിയിപ്പ് വന്നു.

കബളിപ്പിക്ക​െപ്പടുകയായിരുന്നെന്ന്​ മനസിലായി അബഹ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന്​ ഉപയോഗിച്ച ഫോൺ നമ്പർ പരിശോധിച്ച പൊലീസ് സിം കാർഡി​​െൻറ ഉടമ ജുബൈലിലുള്ള ബാബുരാജാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസ് സ്‌പോൺസറെ ബന്ധപ്പെട്ട്​ ബാബുരാജിനെ ഉടൻ അടുത്ത സ്​റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചു. സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയോടൊപ്പം ജുബൈൽ പൊലീസ് സ്​റ്റേഷനിൽ പോയി ത​​െൻറ നിരപരാധിത്വം ബാബുരാജ് ബോധ്യപ്പെടുത്തി. വൈകീട്ട്​ വരെ സ്​റ്റേഷനിൽ ഇരുത്തിയ ശേഷം സ്‌പോൺസറുടെ ജാമ്യത്തിൽ വിട്ടയച്ചു.

കേസ്​ തീരുന്നതുവരെ ബാബുരാജി​​െൻറ ഇടപാടുകൾ അധികൃതർ മരവിപ്പിച്ചിരിക്കുന്നതിനാൽ ഇഖാമ പുതുക്കുന്നതിനൊ മറ്റ് ഔദ്യോഗിക കാര്യങ്ങൾക്കോ കഴിയുകയില്ല. ടെലികോം കമ്പനിയിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ത​​െൻറ പേരിൽ എട്ട്​ സിം കാർഡുകൾ നിലവിലുള്ളതായി ബാബുരാജ് കണ്ടെത്തി. ഒരാൾക്ക് രണ്ട്​ കാർഡുകൾക്ക്​ മാത്രം അനുവാദമുണ്ടായിരിക്കെ ത​​െൻറ പേരിൽ ഇത്രയധികം സിമ്മുകൾ ഉണ്ടായത്​ എങ്ങനെയെന്ന്​ അറിയാത്ത അവസ്ഥയിലാണ്​ ബാബുരാജ്. പ്രവാസികൾക്ക്​ ഇതൊരു പാഠമാണെന്നും തങ്ങളുടെ പേരിൽ എത്ര സിം കാർഡുകളുണ്ടെന്ന്​ അന്വേഷിച്ച്​ ആവശ്യമില്ലാത്തവ റദ്ദാക്കണമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ്​ നൽകുന്നു.

Tags:    
News Summary - bank crime-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.