ബോട്ട് തകർന്ന് ചെങ്കടലിൽ അകപ്പെട്ട ബംഗ്ലാദേശി പൗരനെ സൗദി അതിർത്തി
സുരക്ഷാസേന രക്ഷപ്പെടുത്തുന്നു
യാംബു: ബോട്ട് തകർന്ന് ചെങ്കടലിൽ അകപ്പെട്ട ബംഗ്ലാദേശി പൗരനെ സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തി. ജോലിയുടെ ഭാഗമായി ബോട്ടിൽ സഞ്ചരിക്കുമ്പോൾ പ്രക്ഷുബ്ധമായ കടലിൽ ബോട്ട് തകരുകയും ഇയാൾ കടലിലേക്ക് വീഴുകയുമായിരുന്നു.
ഉടൻ തന്നെ സുരക്ഷാസേനയുടെ കീഴിലുള്ള സെർച്ച് ആൻഡ് റെസ്ക്യു ടീം എമർജൻസി ബോട്ടുകളിൽ കുതിച്ചെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇയാൾ സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ ബോട്ടുമായി കടലിൽ ഇറങ്ങും മുമ്പ് സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുകയും കാലാവസ്ഥ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്ന് ബോർഡർ ഗാർഡ്സ് ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
യാത്രക്ക് മുമ്പ് സുരക്ഷ ഉറപ്പാക്കാൻ മക്ക, കിഴക്കൻ മേഖലകളിൽ 911, മറ്റിടങ്ങളിൽ 994 എന്നീ എമർജൻസി നമ്പറുകളിൽ വിളിച്ച് സഹായവും മാർഗനിർദേശവും തേടണമെന്നും ഡയറക്ടറേറ്റ് ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.