ഖത്വീഫ് കെ.എം.സി.സി അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണ യോഗം നാഷനൽ
കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ആത്മീയവും രാഷ്ട്രീയവും സാംസ്കാരികവുമായ അഭിവൃദ്ധിക്കും ഔന്നത്യത്തിനുമായി നിലകൊണ്ട മഹാനായ നേതാവായിരുന്നു അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങളെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ അഭിപ്രായപ്പെട്ടു. ഖത്വീഫ് കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖത്വീഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഷ്താഖ് പേങ്ങാട് അധ്യക്ഷത വഹിച്ചു. നാഷനൽ സെക്യൂരിറ്റി സ്കീം ഏരിയ കോഓഡിനേറ്റർമാരെ അനുമോദിച്ചു. പരസ്പര സഹകരണത്തിലൂടെ പ്രവാസികൾ തീർത്ത കരുതലിന്റെയും കാരുണ്യത്തിന്റെയും മഹാ മാതൃകയാണ് സൗദി കെ.എം.സി.സി നടപ്പാക്കിയ സാമൂഹികസുരക്ഷാ പദ്ധതിയെന്ന് കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി ഒ.പി. ഹബീബ് വ്യക്തമാക്കി.
ചീഫ് കോഓഡിനേറ്റർ ടി.ടി. കരീം, ഫൈസൽ മക്രെരി എന്നിവർ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത തുർക്കിയ ഏരിയ കമ്മിറ്റിക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. എരിയ കമ്മിറ്റികൾക്ക് നാഷനൽ കമ്മിറ്റി നൽകുന്ന സർട്ടിഫിക്കറ്റുകൾ അദ്ദേഹം കൈമാറി. അസീസ് കാരാട്, സലാമി ഓമച്ചപ്പുഴ, ലത്തീഫ് പരതക്കാട്, മുബാറക് കരുളായി, മുസ്തഫ സഫ്വ, ഷംസു കരുളായി, അനീസ് ചെലേമ്പ്ര, കെ.എം. ഉസ്മാൻ, മുജീബ് കുറ്റിക്കാട്ടൂർ, സലീം പെരുമുഖം, സാദിഖ് എറണാകുളം, സി.സി. മുനീർ, അബ്ബാസ് കാച്ചടി, മജീദ് കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. നിയാസ് തോട്ടിക്കൽ സ്വാഗതവും ഫൈസൽ മക്രെരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.