ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന ബ്ലൂ​സ്റ്റാ​ർ സോ​ക്ക​ർ ഫെ​സ്റ്റ് ജൂ​നി​യ​ർ ലീ​ഗി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ബ​ദ​ർ ത​മാം

ടാ​ല​ന്റ് ടീ​ൻ​സ് ട്രോ​ഫി​യു​മാ​യി

ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് ജൂനിയർ ലീഗിൽ ബദർ തമാം ടാലന്റ് ടീൻസ് ചാമ്പ്യന്മാർ

ജിദ്ദ: ഖാലിദ് ബിൻ വലീദ് ഹിലാൽ ശാം സ്റ്റേഡിയത്തിൽ നടന്നുവരുന്ന അഞ്ചാമത് അൽഅബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിന്റെ ജൂനിയർ (അണ്ടർ 17) ലീഗിൽ ബദർ തമാം ടാലന്റ് ടീൻസ് അക്കാദമി കിരീടം നേടി. ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളിന് സോക്കർ ഫ്രീക്സ് അക്കാദമിയെ തോൽപിച്ചാണ് ടാലന്റ് ടീൻസ് ചാമ്പ്യന്മാരായത്. ടാലന്റ് ടീൻസിനുവേണ്ടി നസീഹ്, മുഹമ്മദ് ഷിഹാൻ, ഫഹീം എന്നിവർ ഗോളുകൾ നേടി. ടാലന്റ് ടീൻസ് ടീമിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിച്ച് ഒരു ഗോൾ നേടുകയും മറ്റു രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ടീം ഫോർവേഡ് മുഹമ്മദ് ഷിഹാൻ ആയിരുന്നു ഫൈനലിലെ താരം. ഫിറോസ് നീലാമ്പ്ര ഷിഹാന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സമ്മാനിച്ചു. സോക്കർ ഫ്രീക്സ് അക്കാദമിയുടെ ഹാഷിൽ അബ്ദുൽ ഹനീഫ നാല് ഗോളുകൾ നേടിക്കൊണ്ട് ടൂർണമെന്റിൽ ടോപ് സ്കോററായി. സോക്കർ ഫ്രീക്സിന്റെതന്നെ ആദിൽ റഹ്മാൻ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ടാലന്റ് ടീൻസ് അക്കാദമിയുടെ ഫാദിൽ മുസ്തഫ ടൂർണമെന്റിലെ ബെസ്റ്റ് ഡിഫൻഡർ ആയും അഫ്ഹാം ബെസ്റ്റ് മിഡ് ഫീൽഡർ ആയും മുഹമ്മദ് ഷിഹാൻ ബെസ്റ്റ് ഫോർവേഡ് ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദയുടെ മുആദ് ഷബീർ അലിയാണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര ചാമ്പ്യന്മാർക്കും ജനറൽ സെക്രട്ടറി ഷബീറലി ലാവ റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികൾ സമ്മാനിച്ചു. ബദർ തമാം മാർക്കറ്റിങ് മാനേജർ ഡോ. അഷറഫ്, സിഫ് മുൻ പ്രസിഡന്റ് ഹിഫ്സുറഹ്മാൻ, സമീർ പാണ്ടിക്കാട്, ഹാരിസ് മമ്പാട്, ഫായിസ് കിഴക്കേതിൽ, നൗഷാദ് പിലാക്കൻ തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

Tags:    
News Summary - Badr Tamam Talent Teens Champions at Bluestar Soccer Fest Junior League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.