????????????? ????????? ???????? ??????????????? ????? ??????? ??????????? ???? ?????????? ??????????

പലിശക്കുരുക്കിൽ തൃശൂർ സ്വദേശി; ദുരിതങ്ങൾക്കൊടുവിൽ കുടുംബം മാത്രം നാടണയുന്നു

അല്‍ഖോബാര്‍: പലിശക്കെണിയിലും നിയമക്കുരുക്കിലും കുടുങ്ങിയ മലയാളി കുടുംബം ദുരിതങ്ങൾക്കൊടുവിൽ നാടണയുന്നു. കുടുംബനാഥനായ തൃശൂര്‍, ഇരിഞ്ഞാലക്കുട സ്വദേശി സജീവ​ന്​ ഒപ്പം പോകാനാവില്ല. ഇനിയും മുന്നിൽ കടമ്പ​കളേറെ. പലിശയിടപാടിൽ കുടുങ്ങുകയും ഹുറൂബാവുകയും ചെയ്​തതോടെ രേഖകളെല്ലാം നഷ്​ടപ്പെട്ട് മൂന്നു വർഷത്തിലേറെയായി ദുരിതത്തിലായിരുന്നു ഇദ്ദേഹവും കുടുംബവും. 
സോഫ നിര്‍മാണ തൊഴിലാളിയായിരുന്ന സജീവൻ സ്പോണ്‍സറില്‍നിന്നും കട നടത്തിപ്പ് സ്വന്തമാക്കിയതോടെയാണ്​ പ്രശ്​നത്തിലായത്​. വലിയ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമായി. പലിശയാണ്​ വില്ലനായത്​. 

ഇതിനിടയിൽ സ്ഥാപനം വൈദ്യുതി തകരാർ മൂലം അഗ്​നിക്കിരയായതോടെ ഏക വരുമാന മാർഗവും ഇല്ലാതായി. പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേർന്ന് സഹായിച്ചതോടെ കട വീണ്ടും തുറന്നെങ്കിലും കൊള്ളപ്പലിശക്കാർ ഉള്ളതെല്ലാം പിടിച്ചെടുത്തതിനാല്‍ സ്ഥാപനം പൂർണമായും നഷ്​ടപ്പെട്ടു. പാസ്പോർട്ടും അനുബന്ധ രേഖകളും ഇതോടൊപ്പം നഷ്​ടമായി. ഇതിനിടയിൽ സ്പോൺസര്‍ ഹുറൂബാക്കുകയും ചെയ്​തു.  സാമൂഹിക പ്രവര്‍ത്തകന്‍ ഷമീര്‍ വണ്ടൂരി​​െൻറ നേതൃത്വത്തില്‍ ‘പ്രവാസി’ സഹായിക്കാൻ മുന്നോട്ടുവന്നു. അസുഖബാധിതയായ ഭാര്യയുടെ ചികിത്സക്ക് വേണ്ട സഹായവും ഭക്ഷണവുമെല്ലാം അവർ എത്തിച്ചു. 

ഇതിനിടെ സാമ്പത്തിക ഇടപാടുകാരുടെ പരാതിയില്‍ ജയിലിലായ സജീവിനെ ജാമ്യത്തിലെടുത്ത് അവരുമായും സ്പോൺസറുമായും ചര്‍ച്ച നടത്തി. പ്രവാസി, നവോദയ, ഗ്ലോബല്‍ മലയാളി അസോസിയേഷൻ എന്നീ സംഘടനകൾ സഹായങ്ങൾ നൽകിക്കൊണ്ടിരുന്നെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കും കുടുംബത്തി​​െൻറ നിത്യവൃത്തിക്കു​െമാന്നും അത്​ മതിയായിരുന്നില്ല. മൂത്ത മകള്‍ അനാമിക നാലാം ക്ലാസ് അവസാന വര്‍ഷ പരീക്ഷക്ക് ശേഷം ഒരുവര്‍ഷമായി പഠനം നിർത്തി. അനന്‍, കൃഷ്ണന്‍ എന്നീ ഇളയ രണ്ടു കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനായതുമില്ല. 
ഷെമീര്‍ വണ്ടൂരും ഷാജി വയനാടുമാണ്​ കേസിലിടപെട്ട്​ വിവിധ തലങ്ങളിൽ പരിഹാര ​ശ്രമങ്ങൾക്ക്​ നേതൃത്വം നൽകിയത്​. നിയമക്കുരുക്കുകൾ അഴിക്കാനായതോടെ കുടുംബാംഗങ്ങൾക്ക്​ നാട്ടിൽ പോകാനുള്ള വഴി തെളിഞ്ഞു. 

ഇന്ത്യന്‍ എംബസിയുടെ കൂടി സഹകരണത്തോടെയാണ്​ ഭാര്യ ഹേമയും മൂന്ന്‍ കുട്ടികളും മടങ്ങുന്നത്​. നവോദയ പ്രവർത്തകർ വിമാന ടിക്കറ്റ് നല്‍കി. കുട്ടികള്‍ നാട്ടിലെത്തിയാലുടന്‍ സ്കൂളില്‍ ചേര്‍ക്കാന്‍ വേണ്ട ഒരുക്കങ്ങള്‍  ചെയ്തിട്ടുണ്ടെന്ന് പ്രവാസി ഭാരവാഹികൾ അറിയിച്ചു. ഏറെ സങ്കീർണമായ കേസിൽ സജീവനെതിരായ നിയമക്കുരുക്കുകൾ നീങ്ങാൻ കടമ്പകൾ ഇനിയും ഒ​േട്ടറെയുണ്ട്​. 

Tags:    
News Summary - back to home-sauid-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.