റിയാദ്: സൗദി അറേബ്യയിൽ ഭരണരംഗത്ത് നിരവധി മാറ്റങ്ങൾ വരുത്തി സൽമാൻ രാജാവ് 43 വിജ്ഞാപനങ്ങള്‍ പുറത്തിറക്കി. ചില ഗവർണർമാരെയും മന്ത്രിമാരെയും സ്ഥാനത്തു നിന്ന് നീക്കി പകരം ആളുകളെ നിയമിച്ചു. പുതുതായി ദേശ സുരക്ഷാകേന്ദ്രം രൂപവത്കരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും സ്കൂളുകളിലെ വാര്‍ഷിക പരീക്ഷകള്‍ നോമ്പിന് മുമ്പ് പൂര്‍ത്തിയാക്കാനും ഉത്തരവിറക്കി.
ഹാഇൽ,അൽബാഹ,വടക്കൻ അതിർത്തി എന്നീ പ്രവിശ്യകളിലാണ് പുതിയ ഗവർണര്‍മാരെ നിയമിച്ചത്. റിയാദ്,മക്ക,മദീന,കിഴക്കന്‍ പ്രവിശ്യ, നജ്റാന്‍ എന്നീ മേഖലകള്‍ക്ക് പുതിയ സഹഗവര്‍ണര്‍മാരെയും നിയമിച്ചിട്ടുണ്ട്. സിവിൽ സർവീസ് വകുപ്പ് മന്ത്രി ഖാലിദ് അൽ ഹറജിനെയും സാംസ്കാരിക വാര്‍ത്ത വിതരണവകുപ്പ് മന്ത്രി ആദിൽ അത്തുറൈഫിയെയും ടെലികമ്യൂണിക്കേഷൻ ആൻറ് ഐ ടി വകുപ്പ്മന്ത്രി മുഹമ്മദ് സുവൈലിയെയും സ്ഥാനത്ത് നിന്ന് നീക്കി. ഡോ.അവാദ് ബിൻ അവ്വാദാണ് പുതിയ വാര്‍ത്താവിതരണ വകുപ്പ് മന്ത്രി. എഞ്ചി. അബ്ദുല്ല അസ്സവാഹിനാണ് ടെലികമ്യൂണിക്കേഷന്‍ വകുപ്പിെൻറ ചുമതല. മകെൻറ നിയമനവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് ഖാലിദ് അൽ ഹറജിനെ നീക്കിയത്. ഇദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ ഊർജ സഹമന്ത്രിയായും അമീര്‍ ഖാലിദ് ബിന്‍ സല്‍മാനെ വാഷിങ്ടണിലെ സൗദി അംബാസഡറായും നിയമിച്ചു.
റോയല്‍ കോര്‍ട്ടിന് കീഴില്‍ രാജ്യ സുരക്ഷാ കേന്ദ്രം രൂപവത്കരിക്കുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുഹമ്മദ് ബിൻ സാലിഹ് അൽ ഗുഫൈലിനെ നിയമിച്ചു. ആദ്യമായാണ് സൗദി സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുന്നത്. ചെലവ് ചുരുക്കലിെൻറ ഭാഗമായി നിര്‍ത്തിവെച്ച സർക്കാർ ജീവനക്കാരുടെ അലവൻസുകൾ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. യമൻ യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികർക്ക് രണ്ടു മാസത്തെ അധിക വേതനം ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ വാർഷിക പരീക്ഷകളും റമദാന് മുൻപ് പൂർത്തിയാക്കാനും റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തില്‍ ഉത്തരവായി. ഇതനുസരിച്ച് സൗദി സിലബസിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നോമ്പിന്ന് മുമ്പ് വാര്‍ഷിക അവധിക്ക് അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.