റിയാദ്: പ്രവാസി സാംസ്കാരിക, മാധ്യമ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമായിരുന്ന അസ്ഹർ പുള്ളിയിലിന് ഗൾഫ് മാധ്യമം, മീഡിയവൺ കോഒാഡിനേഷൻ കമ്മിറ്റി, തനിമ കേന്ദ്രസമിതി സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 1985ൽ കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിയായാണ് റിയാദിൽ അസ്ഹർ പുള്ളിയിൽ പ്രവാസം ആരംഭിച്ചത്. അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ എക്സോൺ മോബിൽ കോർപറേഷനിൽ പ്ലാനിങ് ആൻഡ് ഓപറേഷൻ അഡ്വൈസറായി പദവിയിൽനിന്ന് വിരമിച്ചാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. ഗൾഫ് മാധ്യമം, മീഡിയവൺ എന്നിവക്കുവേണ്ടി സൗദിയിൽനിന്നുള്ള വാർത്തകൾ വർഷങ്ങളായി റിപ്പോർട്ട് ചെയ്തിരുന്നു. തനിമ കേന്ദ്ര ജനറൽ സെക്രട്ടറി, കേന്ദ്ര കൂടിയാലോചനാ സമിതിയംഗം എന്നീ ഉത്തരവാദിത്തങ്ങളും വഹിച്ചിരുന്നു. അറബിക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഭാഷാപഠന കോഴ്സും കോളജ് ഓഫ് എജുക്കേഷനിൽ നിന്ന് ഇസ്ലാമിക വിഷയങ്ങളിൽ ബി.എഡും കരസ്ഥമാക്കിയ ഇദ്ദേഹം അറബ് ലോകത്തെ വിശേഷങ്ങൾ ജനങ്ങളെ അറിയിക്കാനും പ്രവാസി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ പൊതുസമൂഹത്തിലെത്തിക്കാനും തെൻറ അറിവുകൾ ഉപയോഗപ്പെടുത്തി.
വെർച്വലായി നടന്ന യാത്രയയപ്പ് ചടങ്ങിൽ തനിമ കേന്ദ്ര പ്രസിഡൻറും ഗൾഫ് മാധ്യമം- മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനുമായ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. മാധ്യമം മാനേജിങ് ഡയറക്ടർ ടി.കെ. ഫാറൂഖ്, മീഡിയവൺ മിഡിൽ ഈസ്റ്റ് ഡയറക്ടർ സലിം മൈസൂർ, മിഡിൽ ഈസ്റ്റ് എഡിറ്റർ എം.സി.എ. നാസർ, തനിമ ഭാരവാഹികളായ ഉമർ ഫാറൂഖ്, എൻ.കെ. അബ്ദുറഹീം, താജുദ്ദീൻ ഓമശ്ശേരി, മുജീബ് റഹ്മാൻ, ഗൾഫ് മാധ്യമം- മീഡിയവൺ ജിദ്ദ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എ. നജ്മുദ്ദീൻ, ദമ്മാം കൺവീനർ അബ്ദുൽ അസീസ്, റിയാദ് കൺവീനർ അബ്ദുസ്സമദ് കൊയപ്പത്തൊടി, മിഡിൽ ഈസ്റ്റ് ഡെസ്ക് ഇൻ ചാർജ് റബീഹ്, ഗൾഫ് മാധ്യമം സൗദി ബ്യൂറോ ചീഫ് നജിം കൊച്ചുകലുങ്ക്, മീഡിയവൺ സൗദി ബ്യൂറോ ചീഫ് അഫ്താബുറഹ്മാൻ, മീഡിയവൺ സൗദി മാർക്കറ്റിങ് മാനേജർ റിജോ വി. ഇസ്മാഈൽ, ഗൾഫ് മാധ്യമം സൗദി മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ, ചീഫ് അക്കൗണ്ടൻറ് അൻസാർ, ലേഖകരായ സാജിദ് ആറാട്ടുപുഴ, സാബു മേലതിൽ, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ സംസാരിച്ചു. ഗൾഫ് മാധ്യമം സൗദി െറസിഡൻറ് മാനേജർ സലിം മാഹി സ്വാഗതവും അസ്ഹർ പുള്ളിയിൽ നന്ദിയും പറഞ്ഞു.
സൗദിയിലെ മാധ്യമ രംഗത്തും സാംസ്കാരിക മേഖലയിലും നീണ്ട വർഷങ്ങൾ സേവനം ചെയ്യാൻ അവസരം ലഭിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും ഹൃദ്യമായ ഓർമകൾ ജീവിതത്തിൽ ഏറെ പ്രചോദനം നൽകുന്നതായും അദ്ദേഹം പറഞ്ഞു. സൗദി ജീവിതത്തിനിടയിൽ ദേശീയ അന്തർദേശീയ പ്രധാനമായ നിരവധി റിപ്പോർട്ടുകൾ പകർത്താനും റിയാദിൽ നടന്ന 'അഹ്ലൻ കേരള'യുടെയും ജിദ്ദയിലെ 'പ്രവാസോത്സവ'ത്തിെൻറയും മുഖ്യ സംഘാടകരിലൊരാളായി മാറാനും അവസരം കിട്ടിയതും മധുരിക്കുന്ന ഓർമകൾ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മീഡിയവണിെൻറ സൗദി അഡ്മിനിസ്ട്രേഷൻ മനേജരും ഗൾഫ് മാധ്യമം-മീഡിയവൺ നിർവാഹക സമിതിയംഗവുമായ അസ്ഹർ പുള്ളിയിൽ ഡിസംബറിൽ നാട്ടിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.