ഉരുൾപൊട്ടി ഒലിച്ചു പോയത് ഈ പ്രവാസിയുടെ 14 വർഷത്തെ അധ്വാനഫലം

ദമ്മാം: കേരളത്തില്‍ കാലവര്‍ഷം തിമിര്‍ത്ത് പെയ്യുമ്പോള്‍ സൗദിയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നെഞ്ച് പൊട്ടി കരയുകയാണ് വയനാട് പൊഴുതന സ്വദേശി അബ്ദുല്‍ അസീസ്. മരുഭൂമിയിലെ ത​​​െൻറ പതിനാല് വര്‍ഷത്തെ അധ്വാനം കൊണ്ട് സമ്പാദിച്ച വീടും സ്ഥലവും കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതി​​​െൻറ ആഘാതത്തിലാണ് ഇൗ പ്രവാസി. 

പതിനാല് വര്‍ഷമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്തു വരികയാണിയാൾ. ഇതിനിടയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് രണ്ട് വര്‍ഷം മുമ്പ്  വീടു വെച്ചത്. വാടക വീട്ടില്‍ താമസിച്ചു വന്ന കുടുംബത്തെ പണി തീരാത്ത വീട്ടിലേക്ക് മാറ്റിയത് സാമ്പത്തിക ബുദ്ധിമുട്ടിന്  ആശ്വാസമാകും എന്ന് കരുതിയാണ്. എന്നാല്‍ പേമാരിയുടെ രൂപത്തില്‍ വന്ന വിധി കുടുംബത്തി​​​െൻറ ജീവനൊഴിച്ച് ബാക്കിയെല്ലാം കൊണ്ടുപോയി.

കഴിഞ്ഞ ദിവസം പാതിരാത്രിയുണ്ടായ ഉരുൾപൊട്ടലിൽ 90 ദിവസം പ്രായമായ കൈകുഞ്ഞുമായി അസീസി​​​െൻറ കുടംബം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ തകര്‍ന്ന വീട് മണ്ണും ചളിയും കൊണ്ട് മൂടപ്പെട്ടു. ഒരു ആയുഷ്‌കാലം കൊണ്ട് സമ്പാദിച്ചത് മുഴുവന്‍ ഒറ്റ രാത്രി കൊണ്ട് നഷ്ടപെട്ടതി​​​െൻറ ആഘാതം വിട്ടൊഴിയാതെ ദമ്മാമിൽ തീ തിന്ന് കഴിയുകയാണ്  അസീസ്.

Tags:    
News Summary - AZEEZ POZHUTHANA Wayanad -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.