സഹായം വൈകുന്നത് അവകാശ ലംഘനം

ദമ്മാം: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ തകർന്ന വീടുകൾക്ക് ലഭിക്കേണ്ട സഹായം ഡിജിറ്റൽ സർവ്വേയുടെ പേരിൽ വൈകുന്നത് അവകാശ ലംഘനമാണെന്ന് സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി സെക്രട്ടറി നൗഷാദ് തിരുവനന്തപുരം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വില്ലേജ് ഒാഫീസുകൾ വഴി രജിസ്​റ്റർ ചെയ്ത പ്രളയബാധിതരായ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ ഇനിയും ലഭിക്കാത്ത സാഹചര്യമാണ് ഇതുമൂലം കേരളത്തിലുള്ളതെന്നും സൗഷാദ് പറഞ്ഞു.


കെ.എം.സി.സി തൃശൂർ ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ്​ പി.കെ അബ്​ദുൽ റഹിം അധ്യക്ഷത വഹിച്ചു . നാട്ടിലേക്ക് മടങ്ങുന്ന ജില്ല പ്രവർത്തക സമിതി അംഗം അൻസാർ കാട്ടൂരിന്​ ഉപഹാരം നൽകി. സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി റഹ്​മാൻ കാരയാട് മുഖ്യതിഥിയായിരുന്നു. കിഴക്കൻ പ്രവിശ്യസെകട്ടറി ഹമീദ് വടകര മുഖ്യ പ്രഭാഷണം നടത്തി. മഹമൂദ് പൂക്കാട്, ബാപ്പുട്ടി തിരൂർ, ബഷീർ മുറ്റിച്ചൂർ, അഷറഫ് മഞ്ഞന, വി.കെ ഹംസ പുലിക്കണ്ണി, യൂനസ് കുട്ടോത്ത്, എ.കെ സുൽഫിക്കർ പെഴുങ്കാട്, അഫ്സൽ വടക്കേക്കാട് തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റാഫി അണ്ടത്തോട് സ്വാഗതവും ട്രഷറർ ഷെഫീർ അച്ചു നന്ദിയും പറഞ്ഞു. പി.ബി അബ്​ദുൽ ഗഫൂർ പ്രാർഥന നടത്തി.

Tags:    
News Summary - avakasha lankhanam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.