എം.​എ​ഫ്.​ഡ​ബ്ല്യു.​എ.​ഐ സൗ​ദി ക്രി​ക്ക​റ്റ് ലീ​ഗി​ലേ​ക്കു​ള്ള ക​ളി​ക്കാ​രു​ടെ ലേ​ലം​വി​ളി

എം.എഫ്.ഡബ്ല്യു.എ.ഐ സൗദി ക്രിക്കറ്റ് ലീഗിലേക്ക് കളിക്കാരുടെ ലേലം

റിയാദ്: എം.എഫ്.ഡബ്ല്യു.എ.ഐ സൗദി ക്രിക്കറ്റ് ലീഗിലേക്ക് കളിക്കാരുടെ ലേലംവിളി റിയാദിലെ മലസ് ഓഡിറ്റോറിയത്തിൽ നടന്നു. വൈകിങ്‌സ്‌, ഐ.എം.പി.യു സ്‌ട്രൈക്കേഴ്സ്, മാസ്റ്റേഴ്സ്, ഹാട്രിക്ക്, നജിം ഗൾഫ് ക്രിക്കറ്റ് ക്ലബ്, ബ്ലൂ ബോയ്സ് അബഹ എന്നീ ടീമുകൾ വരുന്ന ചെറിയ പെരുന്നാൾ ദിനത്തിൽ നടക്കുന്ന ക്രിക്കറ്റ് ലീഗിൽ മാറ്റുരക്കും. സൗദി ക്രിക്കറ്റ് ലീഗ് ചെയർമാൻ അഭിലാഷ് മാത്യു അധ്യക്ഷത വഹിച്ചു. എം.എഫ്.ഡബ്ല്യു.എ.ഐ റിയാദ് പ്രസിഡന്‍റ് സജാദ് പള്ളം സ്വാഗതം പറഞ്ഞു. റിയാദ് വില്ലാസ് പ്രോജക്ട് ഹെഡ് ഉദ്ഘാടനം ചെയ്തു. വാലപ്പൻ എക്സീം പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഷാജു വലപ്പൻ, ബവബടെക്ക് എം.ഡി ആകർഷ് രാജൻ, സെനിയോൺ ഐ.ടി ദുബൈ എം.ഡി അഭിലാഷ് തേവേരി, അർഷാദ് പട്ടാമ്പി, കറി പോട്ട് എം.ഡി അലീക്ക, മുസ്ക്കാൻ ബ്യൂട്ടി സലൂൺ ഡയറക്ടർ, സിറ്റി ഫ്ലവർ മാർക്കറ്റിങ് മാനേജർ നൗഷാദ് എന്നിവർ സംസാരിച്ചു. എം.എഫ്.ഡബ്ല്യു.എ.ഐ സൗദി ട്രഷററും ആക്ടിങ് ജനറൽ സെക്രട്ടറിയുമായ ഫൗവാദ് റഹ്‌മാൻ നന്ദി പറഞ്ഞു. കോഓഡിനേറ്റർ ഉസ്മാൻ കൊറ്റുമ്പ ലേലം നിയന്ത്രിച്ചു. രണ്ടു പൂളുകളിലായി ടി20 ഫോർമാറ്റിലാണ് ലീഗ് മത്സരങ്ങൾ. റിയാദ് നസീം ജവാരത്ത് അൽ ഷർഖ് ഗ്രൗണ്ടിൽ പകലും രാത്രിയുമായാണ് മത്സ

Tags:    
News Summary - Auction of players for the MFWAI Saudi Cricket League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.