ജോർഡൻ എംബസിക്കും കുവൈത്ത് നയതന്ത്ര ഉദ്യോഗസ്‌ഥന്റെവസതിക്കും നേരെ ആക്രമണം: സൗദി അപലപിച്ചു

റി​യാ​ദ്: സു​ഡാ​ൻ ത​ല​സ്‌​ഥാ​ന​മാ​യ ഖ​ർ​ത്തൂ​മി​ലെ ജോ​ർ​ഡ​ൻ എം​ബ​സി​ക്കും കു​വൈ​ത്ത് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്‌​ഥ​ന്റെ വ​സ​തി​ക്കും നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു.

ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കും ദൗ​ത്യ​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ളെ​യും ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സൗ​ദി അ​റേ​ബ്യ പൂ​ർ​ണ​മാ​യും നി​രാ​ക​രി​ക്കു​ക​യും അ​പ​ല​പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഏ​റ്റ​വു​മൊ​ടു​വി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ സ​മ്മ​തി​ച്ച​തു​പോ​ലെ ശാ​ന്ത​ത പാ​ലി​ക്കാ​നും ധാ​ര​ണ​പ്ര​കാ​രം രാ​ഷ്ട്രീ​യ പ്ര​ക്രി​യ​യി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​കാ​നും സു​ഡാ​നി​ൽ ക​ല​ഹ​ത്തി​ലേ​ർ​പ്പെ​ട്ട എ​ല്ലാ​വ​രോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ കാ​ര്യാ​ല​യം ആ​ക്ര​മി​ച്ചു​ന​ശി​പ്പി​ച്ച കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ജോ​ർ​ഡ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഖ​ർ​ത്തൂ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​ബ​സി ഓ​ഫി​സ് മേ​ധാ​വി​യു​ടെ വ​സ​തി അ​ടി​ച്ചു​ത​ക​ർ​ത്ത​താ​യി അ​റി​യി​ച്ച കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യും എ​ല്ലാ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണി​തെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Attacks on Jordanian embassy and Kuwaiti diplomat's residence: Saudi condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.