റിയാദ്: യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ കര, കടൽ മേഖലകൾ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഗൾഫ് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സഹോദര ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും റിയാദ് പൂർണ പിന്തുണ ആവർത്തിച്ചു. ഹുർമൂസ് കടലിടുക്ക് അടയ്ക്കാനോ അന്താരാഷ്ട്ര ജലപാതകൾ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും അനുവദിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സമുദ്രപാതകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ആഗോള സാമ്പത്തിക സുസ്ഥിതിയെയും കപ്പൽ ഗതാഗതത്തെയും ബാധിക്കുന്ന തരത്തിലുള്ള കടന്നുകയറ്റങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.