ഉനൈസ കെ.എം.സി.സി സംഘടിപ്പിച്ച വെൽഫെയർ വിങ് ക്യാമ്പിൽ റിയാദ് വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ സംസാരിക്കുന്നു,
ബുറൈദ: കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ സേവകരുടെ കൂട്ടായ്മ രൂപവത്കരിച്ചു. ഉനൈസയിൽ സംഘടിപ്പിച്ച 'ഡിലിജെൻസ്' വെൽഫെയർ വിങ് ക്യാമ്പിനോടനുബന്ധിച്ച് നടന്ന സംഗമത്തിലാണ് കൂട്ടായ്മക്ക് രൂപംനൽകിയത്. ഉനൈസ കെ.എം.സി.സി വെൽഫെയർ വിങ്ങിന് കീഴിൽ ജീവകാരുണ്യ, സന്നദ്ധസേവന രംഗത്ത് കൂട്ടായ്മ സുസജ്ജമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഉനൈസ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ബാസിത് വാഫി സംഗമം ഉദ്ഘാടനം ചെയ്തു. സന്നദ്ധ പരിശീലകനും കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാനുമായ സിദ്ദീഖ് തൂവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജംഷീർ മങ്കട അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഹൈൽ തങ്ങൾ സ്വാഗതവും ട്രഷറർ അഷ്റഫ് മേപ്പാടി നന്ദിയും പറഞ്ഞു. റിയാദ് വെൽഫെയർ വിങ് കൺവീനർ ദഖ്വാൻ, ഷുഹൈബ് (അൽറസ്), നജ്മുദ്ദീൻ (മിദ്നബ്), ഷഫീഖ് (ബദായ), നസീർ (ഖുറൈമാൻ), നിസാം (സനാഇയ്യ), റാഫി (ലേഡീസ് മാർക്കറ്റ്), സൈഫുദ്ദീൻ (ടൗൺ കമ്മിറ്റി) എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷമീർ ഫറോക്ക് (ചെയർ.), സക്കീർ കോഴിക്കോട് (വൈ. ചെയർ.), ഹനീഫ ഒതായി (കൺ), സക്കീർ ഗുരുവായൂർ (ജോ. കൺ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.