കേളി കലാസാംസ്കാരിക വേദി സെമിനാർ നൗഫൽ പൂവക്കുറിശ്ശി ഉദ്ഘടനം ചെയ്യുന്നു
റിയാദ്: നിർമിത ബുദ്ധി പുതിയ സാധ്യതകൾ തുറക്കുമ്പോഴും തൊഴിൽ നഷ്ടം, സ്വകാര്യതാ ലംഘനം, വ്യാജവിവരങ്ങൾ എന്നിവ പോലുള്ള ഗുരുതര വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ രക്ഷാധികാരി അംഗം നൗഫൽ പൂവക്കുറിശ്ശി അഭിപ്രായപ്പെട്ടു.
കേളി റൗദ ഏരിയ സാംസ്കാരിക വിഭാഗവും സൈബർ വിങ്ങൂം സംയുക്തമായി റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘നിർമിത ബുദ്ധിയുടെ യുഗം - ആശയ്ക്കും ആശങ്കയ്ക്കും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .
ഏരിയ രക്ഷാധികാരി അംഗം ജോമോൻ സ്റ്റീഫൻ മോഡറേറ്ററായി.നിർമിത ബുദ്ധി മനുഷ്യെൻറ സർഗാത്മകതയ്ക്കും മാനുഷിക മൂല്യങ്ങൾക്കും പകരമാവില്ലെന്നും ധാർമിക ഉത്തരവാദിത്തം അനിവാര്യമാണെന്നും അഭിപ്രായമുയർന്നു.കേന്ദ്ര ജോ. സെക്രട്ടറി രജീഷ് പിണറായി, ജോയിൻറ് ട്രഷറർ സിംനേഷ്, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, നൗഫൽ, സജീവ്, കൃഷ്ണൻകുട്ടി, ജീവകാരുണ്യ വിഭാഗം കൺവീനർ ബിജി തോമസ്, കേന്ദ്ര സാംസ്കാരിക വിഭാഗം വൈസ് ചെയർമാൻ മൂസ കൊമ്പൻ, മാധ്യമ വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി, സൈബർ വിങ് ചെയർമാൻ സുബിൻ, ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ, ഏരിയ പ്രസിഡൻറ് പി.പി. സലിം, കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം അനസ് എന്നിവർ സംസാരിച്ചു. റൗദ ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും സാംസ്കാരിക കൺവീനർ മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.