സൗദിയിലെ ഇന്ത്യൻ തടവുകാരുടെ എണ്ണം 1700ഒാളം; മലയാളികളും കുറവല്ല

റിയാദ്: പ്രഥമ ഇന്ത്യൻ സന്ദർശനത്തിനിടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യൻ ത ടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടത് നിരവധി കുടുംബങ്ങൾക്ക് ആശ്വാസേമാകും. ആകെ തടവുകാരുടെ എണ്ണം 1700ഒാളം വരുമെന്നാണ് അനൗദ്യോഗിക വിവരം. ആരൊക്കെ മാപ്പിന് അർഹരാവും എന്ന് അറിവായിട്ടില്ല. ഏതൊക്കെ വിഭാഗങ്ങളിൽ ആർക്കൊക്കെ മോചനം ലഭിക്കുമെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ഇന്ത്യൻ മിഷൻ വൃത്തങ്ങളും സൂചിപ്പിക്കുന്നു. വൈകാതെ വിശദ ാംശങ്ങൾ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പരിധിയിലുള്ള സൗദിയുടെ പടിഞ്ഞാറൻ, തെക്കൻ പ്രവിശ്യകളിലെ ജയിലുകളിൽ 400ഒാളവും റിയാദ് ഇന്ത്യൻ എംബസിയുടെ കീഴിൽ ബാക്കി പ്രവിശ്യകളിൽ 1300ഒാളവു ം ഇന്ത്യാക്കാർ വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കെപ്പേട്ടാ വിചാരണ തടവുകാരായോ ഉണ്ടെന്ന് സൂചനയുണ്ട്. ഇതിൽ മലയാളികളുടെ എണ്ണം കുറവല്ല.

ലഹരി മരുന്ന് കടത്ത്, കൊലപാതകം, മോഷണം, വഞ്ചന, മദ്യനിർമാണം, ഉപയോഗം, വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, അസാന്മാർഗിക നടപടികൾ, വ്യഭിചാരം, പണാപഹരണം, ചൂതാട്ടം, വാഹനാപകടം തുടങ്ങി വിവിധയിനം കേസുകളിൽ പെട്ടവരാണ് ഇവർ. 13ൽ താഴെ ആളുകളാണത്രെ വധശിക്ഷ കാത്തു കഴിയുന്നത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് സൗദി പാസ്പോർട്ട് വിഭാഗത്തിന്‍റെയും തൊഴിൽ വിഭാഗത്തി​െൻറയും പിടിയിലായി നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവർ തടവുപുള്ളികളുടെ കണക്കിൽപെടില്ല.

2016 ജനുവരിയിൽ സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഇന്ത്യൻ മിഷന് ലഭിച്ച കണക്ക് പ്രകാരം ജയിലുകളിലെ ആകെ ഇന്ത്യാക്കാരുടെ എണ്ണം 1372 ആയിരുന്നു. പാർലമെന്‍റംഗം സി.എൻ ജയദേവന്‍റെ ചോദ്യത്തിന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നൽകിയ മറുപടിയിലാണ് ഇൗ കണക്കുള്ളത്. അതിന് തൊട്ടുമുമ്പത്തെ വർഷം ജനുവരിയിൽ 1516 ആയിരുന്നു. എംബസിയുടെ പരിധിയിൽ 922ഉം കോൺസുലേറ്റിന്‍റെ പരിധിയിൽ 594ഉം. പിറ്റേ വർഷം 140 പേർ മോചിതരായി നാട്ടിലേക്ക് മടങ്ങി. അതേസമയം കഴിഞ്ഞ രണ്ടുവർഷത്തിനിടെ തടവുകാരുടെ എണ്ണം കൂടുകയാണുണ്ടായതത്രെ. കൃത്യമായ കണക്ക് ഇൗ കാലയളവിനിടെ ഇന്ത്യൻ അധികൃതർ പുറത്തുവിട്ടിട്ടില്ല.

എല്ലാ വർഷവും ജനുവരിയിൽ സൗദി അധികൃതർ കണക്ക് നൽകുമെങ്കിലും എംബസി പുറത്തുവിടുന്ന പതിവില്ല. മോചന ഉത്തരവുണ്ടായിരിക്കുന്ന പുതിയ സാഹചര്യത്തിൽ മാറ്റമുണ്ടായേക്കും. കിരീടാവകാശിയുടെ ഉത്തരവ് വലിയ ആശ്വാസവും ആഹ്ലാദവുമാണ് പ്രവാസി സമൂഹത്തിനും ജയിലുകളിൽ കഴിയുന്നവരുടെ കുടുംബങ്ങൾക്കും നൽകിയിരിക്കുന്നത്. ആർക്കൊക്കെ ലഭിക്കുമെന്ന ആകാംക്ഷ മുറുകിയിട്ടുണ്ട്.

ഇന്ത്യൻ തടവുകാരെ കൂട്ടമായി മോചിപ്പിക്കുന്ന പ്രഖ്യാപനം ആദ്യമായാണ്. കിരീടാവകാശിയുടെ കാരുണ്യ പ്രഖ്യാപനം ഒട്ടേറെ കുടുംബങ്ങളുടെ കണ്ണീരൊപ്പുന്നതാണ്. തടവുകാരെ പരസ്പരം കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാർ നിലവിലുണ്ട്. 2010ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ റിയാദ് സന്ദർശനവേളയിൽ ഒപ്പുവെച്ചത്. അത് പ്രകാരം 2016 വരെ 26 തടവുകാർ ഇന്ത്യൻ ജയിലിലേക്ക് മാറ്റപ്പെടുകയും ശിക്ഷാ കാലാവധി കഴിഞ്ഞ മുറക്ക് മോചിതരാവുകയും ചെയ്തിട്ടുണ്ട്. ശേഷം എത്ര പേർ എന്നത് സംബന്ധിച്ച വിവരമില്ല.

Tags:    
News Summary - Around 1700 Indian Prisoners in Saudi Arabian Jails -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.