കെ.എം.സി.സി അറാർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
അറാർ: കെ.എം.സി.സി അറാർ സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി ഓഫിസിന് സമീപം നടന്ന ഇഫ്താർ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അറാറിൽ സംഘടന രൂപവത്കരിക്കാൻ നേതൃത്വം കൊടുക്കുകയും ദീർഘകാലം കമ്മിറ്റി ട്രഷററായി പ്രവർത്തിക്കുകയും ചെയ്ത പരേതനായ മുഹമ്മദ് മറ്റത്തൂരിനെ അനുസ്മരിച്ചു. ഇബ്രാഹിം വെളിമുക്ക് ഉദ്ഘാടനം ചെയ്തു. ഹക്കീം അലനല്ലൂർ, മുസ്തഫ വല്ലപ്പുഴ എന്നിവർ സംസാരിച്ചു. അബൂബക്കർ ദാരിമി പ്രാർഥന നിർവഹിച്ചു.
സ്വലാഹ് വെണ്ണക്കോട് സ്വാഗതവും ശിഹാബ് കുമ്പഡാജെ നന്ദിയും പറഞ്ഞു. ഫസലു വെളിമുക്ക്, ഫൈസൽ കണ്ണൂർ, അസറുദ്ദീൻ പോളക്കുളം, റഫീഖ് ചെറൂണി, അസീസ് വലിയാട്, കൃഷ്ണകുമാർ വല്ലപ്പുഴ, സുബൈർ കാടാമ്പുഴ, ആസാദ് കരുളായി, അഷ്റഫ് കടമ്പാർ, സക്കീർ മേൽമുറി, യൂനുസ്, നൗഷാദ് തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.