അരാംകോ ഓഹരിയില്‍ മുതലിറക്കാന്‍ ഇന്ത്യക്ക് താല്‍പര്യം

റിയാദ്: സൗദി അരാംകോയുടെ ഓഹരികളില്‍ മുതലിറക്കാന്‍ ഇന്ത്യ ഗവൺമ​​െൻറ്​ താല്‍പര്യം പ്രകടിപ്പിച്ചതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി വിഷന്‍ 2030​​​െൻറ ഭാഗമായി അരാംകോയുടെ അഞ്ച് ശതമാനം ആസ്തി അന്താരാഷ്​ട്ര ഓഹരി വിപണിയിലിറക്കാനുള്ള തീരുമാന​​െത്ത തുടർന്നാണ്​ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ അധീനതയിലുള്ള എണ്ണക്കമ്പനിയാണ് അരാംകോയുടെ ഓഹരികള്‍ വാങ്ങുക.
കൂടാതെ സൗദിയുമായി സഹകരിച്ച് പുതിയ മൂന്ന് റിഫൈനറികള്‍ സ്ഥാപിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്.
വര്‍ഷത്തില്‍ 60 ബില്യന്‍ ടണ്‍ ഉല്‍പാദന ശേഷിയുള്ളതായിരിക്കും പുതിയ റിഫൈനറികള്‍. ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദി ഊർജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹുമായി അമേരിക്കയിലെ ഹ്യൂസ്​റ്റണില്‍  വിഷയം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ, വാണിജ്യ ബന്ധത്തി​​​െൻറ തുടര്‍ച്ചയായിരിക്കും പുതിയ സംരംഭങ്ങളുടെ തുടക്കമെന്ന് പെട്രോളിയം മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

 

Tags:    
News Summary - Aramco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.