ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ പ്രഥമ ഒാഹരി വിൽപന (െഎ.പി.ഒ) പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് അമീർ മുഹമ്മദ് വ്യക്തമാക്കി. 2021 ഒാടെ ഇതുനടപ്പാക്കും. മൊത്തം രണ്ട് ട്രില്ല്യനിന് മുകളിലായിരിക്കും ഇതുവഴി സമാഹരിക്കുക. അരാംകോ െഎ.പി.ഒയുടെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘2020 ഒടുവിലോ 2021 തുടക്കത്തിലോ അതു സംഭവിക്കുക തന്നെ ചെയ്യും. നിക്ഷേപകൻ ആ ദിവസത്തെ വിലയാണ് തീരുമാനിക്കുക. എന്തായാലും രണ്ട് ട്രില്ല്യനിന് മുകളിലായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, അത്രമാത്രം വലുതാണത്. രാഷ്ട്ര താൽപര്യത്തിന് വേണ്ടിയാണ് െഎ.പി.ഒ നടപ്പാക്കുന്നത്. െഎ.പി.ഒ വൈകിപ്പിക്കുകയാണെന്നും റദ്ദാക്കുകയാണെന്നുമുള്ള ഉൗഹാപോഹങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും. അരാംകോ െഎ.പി.ഒ വൈകിപ്പിക്കുകയെന്നാൽ വിഷൻ 2030 വൈകിപ്പിക്കലാണ്. എന്തായാലും അത്തരം അഭ്യൂഹങ്ങളൊന്നും ശരിയല്ല.^ അദ്ദേഹം വ്യക്തമാക്കി. പ്രഥമ ഒാഹരിവിൽപനക്ക് ശേഷവും അരാംകോയുടെ ഉടമസ്ഥത സൗദി ഗവൺമെൻറ് തന്നെ കൈയാളും. െഎ.പി.ഒയിൽ നിന്നുള്ള പണം പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിലേക്ക് മാറ്റും.
അരാംകോയും സാബികും തമ്മിലുള്ള ലയന നീക്കം അടുത്ത വർഷത്തോടെ പൂർത്തിയാകും. രാജ്യത്തിെൻറ ഉൗർജമേഖലക്ക് അത്യാവശ്യമാണിത്. 30^40 വർഷത്തിന് ശേഷവും കരുത്തുറ്റ ഒരുഭാവി അരാംകോക്ക് ഉണ്ടാകണമെങ്കിൽ ഡൗൺസ്ട്രീമിലേക്ക് കൂടുതലായി നിക്ഷേപിക്കേണ്ടതുണ്ട്. പെട്രോകെമിക്കലിനാണ് അപ്പോൾ ആവശ്യമേറെയുണ്ടാകുകയെന്ന് നമുക്കറിയാം. അരാംകോ പ്രത്യേം പെട്രോകെമിക്കൽ വ്യവസായം തുടങ്ങിയാൽ അത് ബാധിക്കുന്നത് ഉറപ്പായും സാബിക്കിനെയായിരിക്കും. കെമിക്കലുകൾ ആയി പരിവർത്തനപ്പെടുത്താനുള്ള ക്രൂഡ് ഒായിൽ സാബിക്കിന് നിലവിൽ നൽകുന്നത് അരാംകോയാണ്. അതുകൊണ്ട് തന്നെ അരാംകോ^സാബിക് ഡീൽ രാജ്യത്തിെൻറ ഉൗർജ മേഖലക്ക് വളരെ ഗുണം ചെയ്യും. ഇൗ കരാർ 2019 ഒാടെ നിലവിൽ വരും. അതിന് ശേഷം പ്രഥമ ഒാഹരി വിൽപനക്ക് മുമ്പ് ഒരു മുഴുവൻ സാമ്പത്തിക വർഷം വേണ്ടിവരും അരാംകോക്ക് ഒരുങ്ങാൻ. അതിന് ശേഷം 2020^21 ഒാടെ പ്രഥമ ഒാഹരി വിൽപന യാഥാർഥ്യമാകും. പ്രഥമ ഒാഹരി വിൽപന പരമാവധി നേരത്തെയാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഇപ്പോഴത്തെ അവസ്ഥകളുടെ അടിസ്ഥാനത്തിൽ ഇതാണ് അതിെൻറ സമയക്രമം. ^ അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.