അറഫാ പ്രഭാഷണം വിവിധ ഭാഷകളില്‍

മക്ക: ഹജ്ജി​​െൻറ പ്രധാന ചടങ്ങായ അറഫാ സംഗമത്തിലെ പ്രഭാഷണം ഇനി മുതല്‍ വിവിധ ഭാഷകളില്‍ ഹാജിമാര്‍ക്ക് കേൾക്കാനുള്ള സൗകര്യം ഉണ്ടാവും. 
സൗദി ഗ്രാന്‍ഡ്​ മുഫ്തി നടത്തുന്ന പ്രഭാഷണമാണ് അറഫയില്‍ നടക്കുന്ന പ്രധാന ചടങ്ങിൽ ഒന്ന്. 

അറഫ മൈതാനിയിലുള്ള മസ്ജിദുല്‍ നമിറയിലാണ് പ്രഭാഷണം നടക്കുന്നത്. ഇത് മസ്ജിദിലും അതിനു ചുറ്റും ഉള്ള ഹാജിമാര്‍ക്ക് മാത്രമേ കേള്‍ക്കാന്‍ സൗകര്യമുള്ളു. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അറഫയില്‍ കുടുതല്‍ പേരിലേക്ക്  പ്രഭാഷണമെത്തുന്ന തരത്തില്‍ സൗകര്യം ചെയുകയാണ് ഇരുഹറം കാര്യ വകുപ്പ്. ഇനി മുതല്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, മലായു, പേര്‍ഷ്യന്‍ ഭാഷകളില്‍ ലഭ്യമാവും. റേഡിയോയില്‍ 88.3 FM വഴിയും ‘അറഫാത്ത്സെര്‍മെന്‍’ എന്ന ആപ് വഴിയും ഹാജിമാര്‍ക്ക് അറഫ പ്രഭാഷണം കേൾക്കാം.

Tags:    
News Summary - arafa-hajj-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.