പ്രമുഖ അറബ് മാധ്യമ ഉടമയും സൗദി വ്യവസായിയുമായ സ്വാലിഹ് അബ്ദുല്ല കാമിൽ അന്തരിച്ചു

ജിദ്ദ: പത്രവും റേഡിയോയും ടെലിവിഷൻ ചാനലുമടക്കം നിരവധി അറബ് മാധ്യമ സ്ഥാപനങ്ങളുടെ ഉടമയും സൗദിയിലെ പ്രമുഖ വ്യവസായിയുമായ സ്വാലിഹ് അബ് ദുല്ല കാമിൽ (78) അന്തരിച്ചു. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1941ൽ മക്കയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം റിയാദ് യൂനിവേഴ് സിറ്റിയിൽ നിന്ന് കോമേഴ്സിൽ ബിരുദം നേടി. 10 വർഷത്തോളം ഗവൺമ​​െൻറ് ജോലികളിൽ തുടർന്നു. പിന്നീടാണ് സ്വകാര്യ മേഖലയിലേക്ക് തിരിഞ്ഞത്.

രാജ്യത്തിനകത്തും  പുറത്തും നിരവധി പ്രമുഖ ബിസിനസ്, നിക്ഷേപ സംരംഭങ്ങളുടെ ഉടമയാണ്. മാധ്യമ, പരസ്യ മേഖലയടക്കം വിവിധ മേഖലകളിൽ നിക്ഷേപം നടത്തിയ സൗദിയിലെ  ആദ്യത്തെ നിക്ഷേപകരിലൊരാളാണ്. അറബ് റേഡിയോ, എ.ആർ.ടി ടെലിവിഷൻ ചാനൽ, ‘മക്ക’ ദിനപത്രം, ദുർറത്തു അറൂസ് കമ്പനി, ദല്ല അൽബറക്ക കമ്പനി തുടങ്ങി  നിരവധി സ്ഥാപനങ്ങളുടെ ഉടമയമാണ്. പല ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളുടെ അധ്യക്ഷനും ഡയറക്ടർ ബോർഡ് അംഗവുമായിട്ടുണ്ട്. 2014ൽ ജിദ്ദ ചേംബർ ഒാഫ്  കോമേഴസ് മേധാവിയായി. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Arab media man death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.