സൗദിയിലെ പ്രഥമ ‘അറബ്​ ഫാഷൻ വീക്ക്​’ അടുത്തമാസം റിയാദിൽ

റിയാദ്​: സൗദി അറേബ്യയിലെ ആദ്യ​ത്തെ ‘അറബ്​ ഫാഷൻ വീക്ക്​’ പ്രദർശനം അടുത്തമാസം നടക്കും. റിയാദിലെ അപക്​സ്​ കൺവെൻഷൻ സ​​െൻററിൽ മാർച്ച്​ 26 മുതൽ 31 വരെയാണ്​ പരിപാടി. ജനറൽ എൻറർടൈൻമ​​െൻറ്​ അതോറിറ്റിയുടെ സഹകരണത്തോടെയാണ്​ പരിപാടി നടക്കുക. അറബ്​ ഫാഷൻ കൗൺസിൽ (എ.എഫ്​.സി) അധ്യക്ഷ അമീറ നൂറ ബിൻത്​ ​ഫൈസലാണ്​ ഇക്കാര്യം അറിയിച്ചത്​. 22 അറബ്​ രാജ്യങ്ങളിൽ സാന്നിധ്യമുള്ള അറബ്​ ഫാഷൻ കൗൺസിൽ അടുത്ത​ിടെയാണ്​ റിയാദിൽ ഒാഫീസ്​ ആരംഭിച്ചത്​. 

Tags:    
News Summary - arab fashion Week- Saudi Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.