ജിദ്ദ: ഒന്നാമത് ജിദ്ദ ക്രിയേറ്റീവ് അവാർഡ് ജിദ്ദ മുനിസിപ്പാലിറ്റിക്ക്. മുനിസിപ്പാലിറ്റിക്ക് കീഴിൽ നടപ്പാക്കിയ നാല്, അഞ്ച് ഘട്ട കടൽക്കര പദ്ധതികളാണ് അവാർഡിന് അർഹമായത്. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ കിങ് ഫൈസൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, ജിദ്ദ മേയർ ഡോ. ഹാനി അബൂറാസിക്ക് അവാർഡ് കൈമാറി. ജിദ്ദ കോർണിഷിൽ നടപ്പാക്കിയ പദ്ധതി അന്താരാഷ്ട്ര നിലവാരമുള്ളതാണെന്ന് മേയർ പറഞ്ഞു. വിഷൻ 2030 ലക്ഷ്യമിട്ട് പട്ടണങ്ങളും മേഖലകളും വികസിപ്പിക്കുന്നതിന് ഭരണകൂടത്തിെൻറ താൽപര്യവും ശ്രദ്ധയും എടുത്തു കാണിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നീ മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾക്കാണ് ജിദ്ദ ക്രിയേറ്റീവ് അവാർഡ് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.