പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന എ.പി. കുഞ്ഞാലി ഹാജിക്ക് ജിദ്ദ ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി നൽകിയ യാത്രയയപ്പിൽനിന്ന്
ജിദ്ദ: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഒ.ഐ.സി.സി സീനിയർ നേതാവ് എ.പി. കുഞ്ഞാലി ഹാജിക്ക് ജിദ്ദ ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ജീവിതശൈലികളെയും അടുത്തറിയാൻ സാധിച്ചുവെന്നതാണ് പ്രവാസംകൊണ്ട് നേടിയ ഏറ്റവും വിലമതിക്കാനാവാത്ത സമ്പത്തെന്ന് ഒ.ഐ.സി.സി മുൻ സൗദി ദേശീയ പ്രസിഡൻറ് കൂടിയായ എ.പി. കുഞ്ഞാലി ഹാജി പറഞ്ഞു. ഗൾഫിലെ മറ്റു രാജ്യങ്ങളിൽനിന്ന് വിഭിന്നമായി സൗദിയിൽ വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകൾ ഒരുമയോടുകൂടി പ്രവാസിക്ഷേമത്തെ ഉന്നംവെച്ചുള്ള പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അബ്ദുറഹ്മാൻ യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കുഞ്ഞാലി ഹാജിക്കുള്ള ഉപഹാരം അദ്ദേഹം കൈമാറി. പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു.
കുഞ്ഞാലി ഹാജിയെക്കുറിച്ചുള്ള വിഡിയോ പ്രദർശനം ജനറൽ സെക്രട്ടറി മമ്മദ് പൊന്നാനി അവതരിപ്പിച്ചു. അദ്ദേഹത്തിനുള്ള കീർത്തിപത്രം ജനറൽ സെക്രട്ടറി നൗഷാദ് അടൂർ വായിച്ചുകേൾപ്പിച്ചു. അബൂബക്കർ അരിമ്പ്ര, വി.കെ.എ. റഊഫ്, പി.പി. റഹീം, കബീർ കൊണ്ടോട്ടി, അബ്ബാസ് ചെമ്പൻ, അബ്ദുൽ മജീദ് നഹ, അലി തേക്കുതോട്, നാസിമുദ്ദീൻ മണനാക്, ജോർജ് ജോയ്, മുജീബ് മൂത്തേടം, അസാബ് വർക്കല, അനീസ് കരുനാഗപ്പള്ളി, ഹർഷദ് ഏലൂർ, അഷ്റഫ് വടക്കെക്കാട്, ഉമർ ചാലിൽ, ലത്തീഫ് മക്രേരി, ഫസലുല്ല വെളുബാലി, ബഷീർ അലി പരുത്തികുന്നൻ, അനിൽകുമാർ കണ്ണൂർ, റജ്മൽ നിലമ്പൂർ, പ്രവീൺ എടക്കാട്, സമീർ നദ്വി കുറ്റിച്ചൽ, സിദ്ദീഖ് ചോക്കാട്, സക്കീർ ചെമ്മണൂർ തുടങ്ങിയവർ സംസാരിച്ചു.
കെ.എം. ശരീഫ് കുഞ്ഞു, പാപ്പറ്റ കുഞ്ഞിമുഹമ്മദ് എന്നിവർ വിഡിയോ സന്ദേശം നൽകി. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.