ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അഭിപ്രായം വ്യക്തമാക്കും -എ.പി അബ്ദുൽ ഹകീം അസ്ഹരി

ജിദ്ദ: ഇന്ത്യയിൽ ന്യൂന പക്ഷാവകാശങ്ങൾ സംരക്ഷിക്കുന്ന എല്ലാവരെയും ഉൾകൊള്ളാൻ കഴിയുന്ന പ്രാദേശിക പാർട്ടികൾ ഉൾ കൊള്ളുന്ന മുന്നണി ഗവൺമ​െൻറാണ് വരേണ്ടതെന്ന് മർക്കസ് ഡയറക്ടർ എ.പി അബ്ദുൽ ഹഖീം അസ്ഹരി പറഞ്ഞു. ജിദ്ദയിൽ നടത്തിയ വ ാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ അഭിപ്രായം പറയാനായിട്ടില്ല. എന്തായാലും തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമായ അഭിപ്രായം പറയുമെന്ന് കാന്തപുരം വിഭാഗം സുന്നി നേതാവു കൂടിയായ അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ടും സഹായിക്കുമെന്ന മുൻനിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ എല്ലാവരുടെയും ഭാഗത്ത് നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മർക്കസ് നോളജ് സിറ്റിയിൽ ‘ശഅ്റെ മുബാറക് മസ്ജിദ്’ പദ്ധതി വരുമോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. നോളജ് സിറ്റിയിൽ ഭാവിയിൽ എന്തെല്ലാം പദ്ധതികൾ വരുമെന്ന് പറയാനാവില്ല എന്നും അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

Tags:    
News Summary - ap abdul hakeem azhari- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.