സൗ​ദി​യി​ൽ അ​ഴി​മ​തി​വി​രു​ദ്ധ ന​ട​പ​ടി ശ​ക്തം

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കി അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി (ന​സ​ഹ). ഏ​പ്രി​ലി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ളി​ൽ വി​വി​ധ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ 97 ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 3,041 റെ​യ്ഡു​ക​ളാ​ണ് അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച​ത്. അ​റ​സ്​​റ്റി​ലാ​യ​വ​ർ​ക്ക് പു​റ​മെ 259 പേ​ർ​ക്കെ​തി​രെ നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​വ​രി​ൽ ചി​ല​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​താ​യും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ആ​ഭ്യ​ന്ത​രം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, മു​നി​സി​പ്പ​ൽ-​ഗ്രാ​മ​കാ​ര്യം, ഭ​വ​ന നി​ർ​മാ​ണം എ​ന്നീ സു​പ്ര​ധാ​ന മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൈ​ക്കൂ​ലി വാ​ങ്ങ​ൽ, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, പൊ​തു​ഫ​ണ്ടു​ക​ളു​ടെ ദു​ർ​വി​നി​യോ​ഗം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ക്രി​മി​ന​ൽ, സി​വി​ൽ സ്വ​ഭാ​വ​മു​ള്ള ഈ ​കേ​സു​ക​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. അ​ഴി​മ​തി വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ടാ​ണ് രാ​ജ്യം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സൗ​ദി അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി ആ​വ​ർ​ത്തി​ച്ചു.

Tags:    
News Summary - Anti-corruption crackdown in Saudi Arabia is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.