ജിദ്ദയിൽ സംഘടിപ്പിച്ച തുറക്കൽ പ്രവാസി കൂട്ടായ്മ വാർഷിക സംഗമത്തിൽനിന്ന്
ജിദ്ദ: ജിദ്ദയിലും ഖമീസ് മുശൈത്തിലുമുള്ള തുറക്കൽ നിവാസികളുടെ കൂട്ടായ്മയായ ‘തുറക്കൽ എക്സ്പാർടിയേറ്റ്സ് അസോസിയേഷൻ (ടെക്സ) വാർഷിക സംഗമം സംഘടിപ്പിച്ചു. ജിദ്ദ ഹറാസാത്തിലെ അൽ മുൻതജ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ കഴിഞ്ഞ ഒരു വർഷത്തെ വരവ്, ചെലവ് കണക്ക് അവതരണം, കൂട്ടായ്മയുടെ ഭരണഘടന അംഗീകരിക്കൽ, പുതിയ ഭാരവാഹികളെ കണ്ടെത്തൽ എന്നിവ നടന്നു. വിവിധ കലാ, സാംസ്കാരിക, കായിക പരിപാടികൾ, കമ്യൂണിറ്റി ചർച്ചകൾ തുടങ്ങിയവയും സംഗമത്തിൽ നടന്നു.
ഭാരവാഹികൾ: മൻസൂർ കുണ്ടുപറമ്പിൽ (രക്ഷാധികാരി), ശിഹാബ് കോതളത്തിൽ (പ്രസിഡന്റ്), ബർജീഷ് പിലാതോടൻ (ജനറൽ സെക്രട്ടറി), സഫീർ കുരിക്കൾ (ട്രഷറർ), സാജിദ് സുഫീൻ കുണ്ടൂക്കര (വൈസ് പ്രസിഡൻറ്), അബ്ദുൽ ഖയ്യും കൊടക്കാടൻ, ഫൈസൽ പേരൂർ (ജോയിൻറ് ട്രഷറർമാർ), റിയാസ് കാക്കേങ്ങൽ, സദർ പൂളക്കുന്നൻ, ഫജർ കാരശ്ശേരി, സുബൈർ കോതാളത്തിൽ, അസ്കർ പുതുശ്ശേരി മഠത്തിൽ, മുഹമ്മദ് അലി പൂളക്കുന്നൻ, ജാഫർ കിഴക്കേപീടിക, അനീസ് കോതാളത്തിൽ, യാഷിഖ് കുരിക്കൾ, നൗഫൽ നടുവിലെ കളത്തിൽ, ഷഫീഖ് കുരിക്കൾ (എക്സിക്യുട്ടീവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.