അങ്കമാലി സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: ഉറക്കത്തിനിടെ ​ശ്വാസതടസമുണ്ടായി മലയാളി റിയാദിൽ മരിച്ചു. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി തറയില്‍ സാബു ടി. മാത്യു (52) ആണ് തിങ്കളാഴ്​ച പുലർച്ചെ മരിച്ചത്. റിയാദിൽ 10 വർഷമായി പ്രവാസിയായ ഇദ്ദേഹം സനാഇയയില്‍ വാഹന വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. 

കഴിഞ്ഞ ദിവസം പനിയും ചുമയും ശ്വാസതടസവും അനുഭവപ്പെട്ടപ്പോള്‍ റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. കോവിഡ്​ ലക്ഷണങ്ങളാണുണ്ടായിരുന്നത്​. പുലർച്ചെ ശ്വാസതടസം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു. 

ഭാര്യ: ബിനി സാബു. മക്കൾ: സാന്ദ്ര സാബു, സലൻ സാബു. 

Tags:    
News Summary - ankamaly native died i riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.