ജിദ്ദയിൽ അഞ്ചച്ചവിടി പ്രവാസി സംഘം സംഘടിപ്പിച്ച സംഗമം
ജിദ്ദ: അഞ്ചച്ചവിടി എന്ന പ്രദേശത്തിന്റെ ചരിത്രം പുതിയ തലമുറക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി ‘പരിയങ്ങാട്; പിന്നിട്ട വഴികൾ ഒരെത്തി നോട്ടം’ എന്ന പേരിൽ അഞ്ചച്ചവിടി പ്രവാസി സംഘം ജിദ്ദയിൽ സംഗമം സംഘടിപ്പിച്ചു. നുസ്റു ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. അൻവർ പാലത്തിങ്ങൾ, ആലുങ്ങൽ മുജീബ്, വി.പി. ഹംസക്കുട്ടി, ഇ.പി. അയ്യൂബ്, എൻ.ടി. ആസിഫലി, ആലുങ്ങൽ ജുനൈസ് എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ചരിത്ര ക്വിസ് നടന്നു. വി.പി. അബ്ദുസ്സലാം, നുസ്റു ഹംസ, കെ. അജു, ഇ.പി. അബ്ദുറഹ്മാൻ, സി.എച്ച്. യഹിയ, സി.കെ. ഉമ്മർ പുലത്ത് റാഫി, അലി അക്ബർ മൂച്ചിക്കൽ എന്നിവർ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. എൻ.ടി. നിസാറലി, ബാദു പാലത്തിങ്ങൽ, പി.വി. ജിൽസാദ്, ഇ.പി. ഷുഹൈൽ, പൂളക്കൽ സമീർ എന്നിവർ പരിപാടി നിയന്ത്രിച്ചു. മജീദ് അഞ്ചച്ചവിടി സ്വാഗതവും പൊറ്റേങ്ങൽ ബാപ്പു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.