ജിദ്ദ അനസ് ബിൻ മാലിക് സെൻറർ ‘നൂറൂൽ ഖുർആൻ പ്രോഗ്രാം’ സമാപന പരിപാടി ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഖുർആനിെൻറ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി ജിദ്ദ അനസ് ബിൻ മാലിക് സെൻറർ വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 40 ദിവസത്തെ ഖുർആൻ മനഃപാഠ കോഴ്സ് നൂറുൽ ഖുർആൻ സമാപിച്ചു. സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്ളോസിംഗ് സെറിമണിയിൽ നൂറിൽ പരം പ്രവാസികൾ കുടുംബ സമേതം പങ്കെടുത്തു.പരിപാടി അനസ് ബിൻ മാലിക് സെൻറർ മേധാവി ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആൻ മാനവർക്ക് മാർഗദീപമാണെന്നും മുഴുവൻ മനുഷ്യർക്കും നേരിെൻറ മാർഗം കാണിക്കുന്ന പ്രകാശമാണെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു.
പുതിയകാലഘട്ടത്തിലും മൊബൈലും മറ്റു സംവിധാനങ്ങളും സ്വാധീനിക്കാതെ ദിവസവും 12 മണിക്കൂർ വീതം 40 ദിവസക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെച്ച കുട്ടികൾ പഠനത്തോടൊപ്പം ക്ഷമയുടെ പുതിയ പാഠങ്ങൾ കൂടി സമൂഹത്തിന് പകർന്നുനൽകുക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജെ.ഡി.സി.സി പ്രസിഡൻറ് സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു.
നൂറുൽ ഖുർആൻ തഹ്ഫീദ് പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും ജിദ്ദ ഇൻഡസ്ട്രിയൽ സിറ്റി ദഅവ സെന്റർ മേധാവിശൈഖ് ഇബ്റാഹീം ബിൻ ഖലീൽ അർറായി നിർവഹിച്ചു.
നൂറുൽ ഖുർആൻ പ്രോഗ്രാമിൽ ഖുർആൻ മനഃപാഠം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. നൂറുൽ ഖുർആൻ ഡയറക്ടർ റഫീഖ് ഇബ്രാഹിം പ്രോഗ്രാമിെൻറ നാൾവഴികൾ വിശദീകരിച്ചു. ശൈഖ് ഖാലിദ് അൽ വാസിൽ, ഉമർ കോയ മദീനി, ശൈഖ് ഖാലിദ് അൽവാസിൽ തുടങ്ങിയവർ സംസാരിച്ചു.
അബ്ദുർറഊഫ് അൽഹികമി പരിഭാഷ നിർവ്വഹിച്ചു. ഹാഫിള് ജാസിം ഇഖ്ബാൽ, കറമുല്ലാഹ് അൽബൈറൂതി, നൂറുൽ ഖുർആൻ വിദ്യാർത്ഥികളായ മുഹമ്മദ് ശമ്മാസ്, അബ്ദുർറഹ്മാൻ മുഹമ്മദ് എന്നിവർ ഖിറാഅത്ത് നടത്തി. ജെ.ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽവാഴക്കാട്, ട്രഷറർ നബീൽ പാലപ്പറ്റ, സഹഭാരവാഹികളായ അബ്ദുർറശീദ് ചേരൂർ, റൗനഖ് പുത്തൂർ പള്ളിക്കൽ, ഹാഫിള് മുഹമ്മദ് ഇഖ്ബാൽ, സൽമാൻ ബാലുശ്ശേരി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. അനസ് ബിൻ മാലിക് മദ്രസാ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി സ്വാഗതവും ജെ.ഡി.സി.സി എജുക്കേഷൻ സെക്രട്ടറി നൗഫൽ പീടിയേക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.