റിയാദ്: യമനില്‍ സുരക്ഷ പുനഃസ്ഥാപിക്കുന്നത് വരെ യുദ്ധം തുടരുമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. റോയിട്ടേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യമനില്‍ ഹൂതികളുടെ ഭീഷണി നിലനില്‍ക്കുന്നത് സൗദിക്കും അയല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കും.
മറ്റൊരു ഹിസ്ബുല്ല യമനില്‍ വളര്‍ന്നുവരുന്നത് സൗദിക്ക് സഹിക്കാനാവില്ല. ലബനാനെക്കാള്‍ അയല്‍ രാജ്യമായ യമനിെൻറ സുസ്ഥിരതയും സുരക്ഷിതത്വവും സൗദിക്ക് പ്രധാനമാണ്. ബാബുല്‍ മന്‍ദബ് കടലിടുക്ക് വഴിയാണ് ലോക വ്യാപാരത്തിെൻറ പത്ത് ശതമാനവും കടന്നുപോകുന്നത്. ആ പ്രദേശത്തിെൻറ സുരക്ഷ അന്താരാഷ്ട്ര താല്‍പര്യത്തിെൻറ ഭാഗമാണ്.
അതിനാല്‍ യമനിലും കടല്‍ അതിര്‍ത്തിയിലും തുറമുഖങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നത് വരെ യുദ്ധം തുടരുമെന്ന് അമീര്‍ മുഹമ്മദ് വിശദീകരിച്ചു.
സൗദിക്ക് അതിര്‍ത്തി ഭീഷണി നിലനില്‍ക്കുന്നത് രാജ്യത്തിെൻറ ആഭ്യന്തര സുരക്ഷയുടെ തന്നെ ഭാഗമാണ്. ഇറാെൻറ പിന്തുണയോടെയാണ് ഹിസ്ബുല്ല ലബനാനിലും സിറിയയിലും ഭീഷണി സൃഷ്ടിച്ച് നിലനിൽക്കുന്നത്. ഹൂതികള്‍ സൗദിക്ക് ഭീഷണി സൃഷ്ടിക്കുന്നതും ഈ പിന്തുണയുടെ ഭാഗമാണ്. സൗദിക്ക് ലബനാനെക്കാള്‍ സുപ്രധാനമാണ് അതിര്‍ത്തി രാജ്യമായ യമനിലെ സുരക്ഷ.ഖത്തർ വിഷയം പരാമര്‍ശിക്കവെ, സൗദിക്ക് ഖത്തര്‍ പ്രശ്നം വളരെ, വളരെ നിസ്സാരമാണെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.