അമീർ മിശ്അൽ ബിൻ മാജിദ്
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ഉപദേഷ്ടാവായി അമീർ മിശ്അൽ ബിൻ മാജിദിനെ നിയമിച്ചു. മന്ത്രിപദവിയിലാണ് നിയമനമെന്ന് സൽമാൻ രാജാവ് ഇറക്കിയ ഉത്തരവിൽ അറിയിച്ചു.
64 വയസ്സുകാരനായ അമീർ മിശ്അൽ 1997 മുതൽ ജിദ്ദ ഗവർണറായി സേവനമനുഷ്ഠിച്ചുവരുകയാണ്. റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റിയിൽനിന്ന് പബ്ലിക് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം നിരവധി സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനം വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.