മക്ക: ഇസ്ലാമിക സാമ്പത്തിക തലസ്ഥാനമായി മക്ക നഗരത്തെ മാറ്റാൻ ശ്രമിക്കേണ്ടതുണ്ടെന്ന് മക്ക ഗവണർ അമീർ ഖാലിദ് അൽഫൈസൽ. മക്ക ചേംബർ ഭരണ സമിതി അധ്യക്ഷനെയും അംഗങ്ങളെയും മക്ക ഗവർണറേറ്റ് ഒാഫീസിൽ സ്വീകരിക്കുന്നതിനിടയിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. മക്കയിൽ നിക്ഷേപങ്ങൾ ഇനിയും സജീവമാകണം. നഗര വികസനത്തിൽ പങ്കാളികളാവാൻ വ്യവസായ പ്രമുഖകരെ ക്ഷണിക്കണം. മക്ക പ്രദേശത്തിനും ജനങ്ങൾക്കും ഉപകാരപ്പെടുന്ന പദ്ധതികളിൽ നിക്ഷേപമിറക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും മുന്നിൽ അവസരങ്ങൾ ലഭ്യമാക്കുകയും നടപടികൾ എളുപ്പമാക്കുകയും വേണമെന്നും മക്ക ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.