അമീർ അബ്​ദുറഹ്​മാൻെറ മൃതദേഹം മക്കയിൽ ഖബറടക്കി

ജിദ്ദ: അന്തരിച്ച അമീർ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ അസീസി​​​െൻറ മയ്യിത്ത്​ മക്കയിൽ ഖബറടക്കി. വെള്ളിയാഴ്​ച മസ്​ജിദുൽ ഹറാമിലെ ഇശാ നമസ്​കാരത്തിനു ശേഷം നടന്ന മയ്യിത്ത്​ നമസ്​കാരത്തിനു ശേഷമാണ്​ ​ ഖബറടക്കം നടന്നത്​. ഹറമിലെ മയ്യിത്ത്നമസ്​കാരത്തിൽ സഹോദരനും സൗദി ഭരണാധികാരിയുമായ സൽമാൻ രാജാവ്​, കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ, മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ, സൽമാൻ രാജാവി​​​െൻറ ഉപദേഷ്​ടാവ്​ അമീർ അബ്​ദുൽ ഇലാഹ്​ ബിൻ അബ്​ദുൽ അസീസ്,  ബഹ്​റൈൻ  ഉപപ്രധാനമന്ത്രി ശൈഖ്​ അലി ബിൻ ഖലീഫ ആലു ഖലീഫ, ബഹ്​റൈൻ നാഷണൽ ഗാർഡ്​ മേധാവി ​​ശൈഖ്​ മുഹമ്മദ്​ ബിൻ ഇൗസ ആലു ഖലീഫ, ബഹ്​റൈൻ രാജാവി​​​െൻറ നേരിട്ടുള്ള പ്രതിനിധി ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആലു ഖലീഫ ​ തുടങ്ങി അമീറുമാർ, മന്ത്രിമാർ, ഭരണ, സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്​ഥർ പ​െങ്കടുത്തു. 

മക്കയിലെ ഹയ്യ്​ അൽഅദ്​ലിലെ മഖ്​ബറത്തുൽ ഉമറാഅ്​ലാണ്​ ഖബറടക്കം നടന്നത്​. മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ,  സൽമാൻ രാജാവി​​​െൻറ ഉപദേഷ്​ടാവ്​ അമീർ മൻസൂർ ബിൻ മുത്​ഇബ്​, ടൂറിസം പുരാവസ്​തു അതോറിറ്റി മേധാവി അമീർസുൽത്താൻ ബിൻ സൽമാൻ, മക്ക അസിസ്​റ്റൻറ്​ അമീർ അമീർ അബ്​ദുല്ല ബിൻ ബന്ദർ തുടങ്ങിയവർ ഖബറടക്ക ചടങ്ങിനെത്തിയിരുന്നു. ​ 28 വർഷ​ത്തോളം സൗദി അറേബ്യയു​ടെ സൗദി പ്രതിരോധ, ഏവിയേഷൻ സഹ മന്ത്രിയായിരുന്ന അമീർ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ അസീസ്​ വ്യാഴാഴ്​ച രാ​​ത്രിയാണ് അന്തരിച്ചത്​. 

അതേ സമയം, അമീർ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ അസീസി​​​െൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം തുടരുകയാണ്​. വിവിധ അറബ്​, ഗൾഫ്​ രാജ്യ ഭരണാധികാരികൾ സൽമാൻ രാജാവിന്​ അനുശോചന സന്ദേശമയച്ചു. മൊറോക്കോ രാജാവ്​ മുഹമ്മദ്​ ആറാമൻ, ലബനാൻ പ്രധാനമന്ത്രി സഅദ്​ അൽഹരീരി, ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ സീസി, മുൻ ലബനാൻ പ്രധാനമന്ത്രി തമാം സലാം  തുടങ്ങിയവർ അനുശോചന സന്ദേശമയച്ചവരിൽപെടും. 
അമീർ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ അസീസി​ന്​ അനുശോചന ചടങ്ങ്​ ജിദ്ദയിലെ ഖസ്​റു ശാത്വിഅ്​ലാണ്​ ഒരുക്കിയിരിക്കുന്നത്​.   മൂന്ന്​ ദിവസം അനു​ശോചനമറിയിച്ചെത്തുന്നവരെ കൊട്ടാരത്തിൽ  സ്വീകരിക്കും.

Tags:    
News Summary - amir aburahman obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.