റിയാദ്: അൽഖോബാറിലെ ആശുപത്രയിൽ അംബുലൻസ് സർവീസിന് ഇനി ആണുങ്ങളെ കാത്തുനിൽക്കേണ്ട. പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക് അടിയന്തര സേവനം ലഭിക്കാൻ. സൗദിയിൽ വനിതാഡ്രൈവിങിന് നിരോധം നീങ്ങിയതോടെ ആംബുലൻസ് മേഖലയിലും കൈവെക്കുകയാണ് സ്ത്രീകൾ. ഇവിടുത്തെ ഗവൺമെൻറ് ഡോക്ടർമാരുടെ ടീമാണ് തീരുമാനമെടുത്തത്. ഡോക്ടർമാരും നഴ്സ്മാരും മറ്റ് പാരമെഡിക്കൽ ജീവനക്കാരും ആംബുലൻസിെൻറ വളയം പിടിക്കാനൊരുങ്ങുകയാണിവിടെ. പല കാരണങ്ങളാണ് ഇവർ ഇതിന് പറയുന്നത്. എറ്റവും പ്രധാനപ്പെട്ടത് സ്വകാര്യതയാണ്.
സ്ത്രീ രോഗികളുടെ സേവനത്തിൽ കൂടുതൽ സ്വകാര്യത ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുമെന്ന് ഇൗ ആശയത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഡോ. അമൽ അൽ സുലൈബഖ് പറയുന്നു. ജീവാകാരുണ്യ മേഖലയിലും സ്ത്രീകൾക്ക് പങ്ക് വഹിക്കാനുള്ള അവസരമാണ് ഡ്രൈവിങ് നൽകുന്നതെന്ന് ഡോക്ടർ പറഞ്ഞു. ഏതായാലും രാജ്യത്തിെൻറ ചരിത്രം തിരുത്തിയ ആഴ്ച തന്നെ ഡോക്ടർമാർ ആരെയും കാത്തു നിൽക്കാതെ പുതിയ ആശയം നടപ്പാക്കിത്തുടങ്ങി. വാഹനമോടിക്കാൻ തിടുക്കം കൂട്ടിയത് സ്വന്തം ആവശ്യങ്ങൾ മാത്രം മുൻനിർത്തിയായിരുന്നില്ല, സാമൂഹിക പ്രതിബദ്ധത തെളിയിക്കാനുള്ള അവസരത്തിന് വേണ്ടി കുടിയായിരുന്നു എന്ന് തെളിയിച്ചിരിക്കയാണ് അൽഖോബാറിലെ ഡോക്ടർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.