മക്കയിലെത്തിയ അൽനസ്ർ ക്ലബ് കളിക്കാരായ സാഡിയോ മാനേ, അബ്ദുല്ല മാദു
Posted On
date_range Updated On
date_range അൽനസ്ർ ക്ലബ് ടീമംഗങ്ങൾ ഉംറ നിർവഹിച്ചു
ജിദ്ദ: അൽനസ്ർ ഫുട്ബാൾ ക്ലബ് ടീമിലെ നിരവധി താരങ്ങൾ മക്കയിലെത്തി ഉംറ നിർവഹിച്ചു. അറബ് ക്ലബുകൾക്കുള്ള കിങ് സൽമാൻ കപ്പിന്റെ ഗ്രൂപ് ഘട്ടത്തിനുശേഷം വെള്ളിയാഴ്ചയാണ് ടീമിലെ ചില താരങ്ങൾ മക്കയിലെത്തി ഉംറ നിർവഹിച്ചത്.
സൗദി അൽനസ്ർ ക്ലബിലെ കളിക്കാരനായ സെനഗൽ താരം സാദിയോ മാനേ മക്കയിലെ മസ്ജിദുൽ ഹറാമിലെത്തിയതിന്റെ വിഡിയോ ക്ലിപ്പ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കൂടാതെ സിക്കോ ഫൊഫാന, വലിദ് അബ്ദുല്ല തുടങ്ങിയ താരങ്ങളും ഉംറ നിർവഹിക്കാൻ മക്ക ഹറമിലെത്തിയ വിഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.