അങ്ങനെയാണ്​ അൽഫ ഷാജി ചാലക്കുടിക്കാര​െൻറ ചങ്ങാതിയായത്​...

ദമ്മാം: ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമക്ക്​ ദമ്മാമിൽ നിന്ന്​ നിർമാതാവ്​ ഉണ്ടായത്​ യാദൃശ്ചികമായി. കഴിഞ്ഞ വർഷംദമ്മാമിൽ നവയുഗം സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായെത്തിയ സംവിധായകൻ വിനയൻ പ്രസംഗമധ്യേ, അന്തരിച്ച നടൻ മണിയുടെ ജീവിതം സിനിമയാക്കുന്നതി​​​െൻറ ആലോചനയിലാണെന്നും നിർമാതാവിനെ കിട്ടിയാൽ സിനിമ പുറത്തിറങ്ങുമെന്നും പറഞ്ഞു. വിനയ​​​െൻറ വാക്കുകൾ ശ്രദ്ധിച്ച ഗ്ലാസ്​റ്റണ്‍ ചെമ്പൂര്‍ എന്ന അല്‍ഫ ഷാജി ‘ആ നിർമാതാവ്​ താൻ തന്നെയായാലോ’ എന്ന്​ അപ്പോൾ തന്നെ ചിന്തിച്ചുതുടങ്ങി. മണിയുടെയും ത​​​െൻറയും ജീവിതസാഹചര്യങ്ങളിലെ ചില സാമ്യതകളും തീരുമാനത്തിന്​ പ്രചോദനമായി. പിന്നീടെല്ലാം വേഗത്തിലായിരുന്നു എന്ന്​ ദമ്മാമിൽ 23 വർഷം മുമ്പ്​ പ്രവാസം തുടങ്ങിയ ഷാജി പറഞ്ഞു. വിനയനിൽ നിന്ന്​ സിനിമയുടെ കുടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ്​ പദ്ധതി ഏറ്റെടുക്കുകയായിര​ുന്നു.

മണിയോടുള്ള ഇഷ്​ടവും തീരുമാനത്തിന്​ പ്രചോദനമായി. സിനിമ വെള്ളിയാഴ്​ച പുറത്തിറങ്ങാനിരിക്കെ വലിയ പ്രതീക്ഷയിലാണ്​ ഇൗ കന്നി നിർമാതാവ്​. ഇതിനകം പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ ​േപ്രക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘ചാലക്കുടി ചന്തക്ക് പോകുമ്പോള്‍’ എന്ന ഗാനം യൂടൂബിലും സോഷ്യല്‍ മീഡിയിലും തരംഗമാണ്. ചിത്രത്തി​​​െൻറ ടീസറും ലക്ഷങ്ങളാണ് ഇതിനകം കണ്ടത്. സിനിമയും പ്രേക്ഷകർ നെഞ്ചിലേറ്റുമെന്ന ശുഭപ്രതീക്ഷയിൽ റിലീസിങ്​ ദിനത്തിൽ നാട്ടിലെത്താൻ ഷാജി ചൊവ്വാഴ്​ച ദമ്മാമിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പുറ​െപ്പട്ടു. 23 വർഷം മുമ്പ്​ സാദാ കാർപ​​െൻററായി ദമ്മാമിൽ ജോലിക്കെത്തിയതാണ്​ തിരുവനന്തപുരം സ്വദേശി ഗ്ലാസ്​റ്റണ്‍ ചെമ്പൂര്‍ എന്ന അല്‍ഫ ഷാജി. 750 റിയാൽ മാസവേതനത്തിനാണ്​ അന്ന്​ ജോലിയിൽ കയറിയത്​. പിന്നീട്​ സ്വന്തമായി കാർപ​​െൻററി ഷോപ്​ തുടങ്ങി. ദമ്മാമിൽ വാഹന വർക്​ഷോപും മാൻപവർ സപ്ലൈ കമ്പനിയും തുടങ്ങി വ്യവസായ മേഖലയിൽ വളർച്ച നേടി. ഇന്ന്​ നിരവധി പേർക്ക്​ തൊഴിൽ നൽകുന്ന സ്​ഥാപനങ്ങളുടെ ഉടമ എന്ന നിലയിലേക്ക്​ വളർന്നു. കോടികൾ ചെലവഴിച്ച്​ ആദ്യസിനിമയിലേക്കിറങ്ങിയ ഷാജി ചലച്ചിത്രമേഖലയിൽ കൂടുതൽ മുന്നോട്ട്​ പോവണമെന്ന്​ തീരുമാനിച്ചിരിക്കയാണ്​. മമ്മുട്ടിയും മകൻ ദുൽഖറും ഒരുമിക്കുന്ന സിനിമ നിർമിക്കണമെന്നാണ്​ അടുത്ത സ്വപ്​ന പദ്ധതിയെന്ന്​ ഷാജി പറഞ്ഞു.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ സാംസ്​കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്​ ഇദ്ദേഹം. പ്രവാസലോകവും വളരെ പ്രതീക്ഷയോടെയാണ്​ ഷാജിയുടെ ആദ്യ സിനിമയെ കാണുന്നത്​. ചെറുപ്പം മുതല്‍ മണിയെയും മണിയുടെ പാട്ടുകളേയും ഇഷ്​ടമാണെന്ന്​ ഷാജി പറഞ്ഞു. മണിയുടെ ജീവിത സാഹചര്യങ്ങളും ത​​​െൻറ ജീവിത ചുറ്റുപാടുകളുമായി ഏറെ സാമ്യത ഉണ്ടെന്നുകൂടി മനസ്സിലാക്കിയതി​​​െൻറ അടിസ്​ഥാനത്തിലാണ് ഉദ്യമം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്​. തുടര്‍ന്ന് സിനിമയെ കുറിച്ചും തിരക്കഥയെ കുറിച്ചും കൂടുതല്‍ പഠിച്ചു. ഇത് സിനിമയാക്കുന്നതിലുടെ സമൂഹത്തിന് നല്ല സന്ദേശം കൈമാറാന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതവും വിവാദ മരണവും വിഷയമാവുന്നതാണ്​ സിനിമയുടെ കഥ. മണിയുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും സിനിമാ രംഗത്തുനിന്നുണ്ടായ വിവേചനങ്ങളുമെല്ലാം സിനിമ പരാമര്‍ശിക്കുന്നുണ്ട്. മദ്യം എത്രത്തോളം മനുഷ്യനും സമൂഹത്തിനും നാശം വരുത്തിവെക്കുന്നു എന്നതും വരച്ചുകാട്ടാന്‍ ശ്രമിക്കുന്നുണ്ട് ചിത്രം. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തില്‍ ഉടനീളം മണിയുടെ കുടുംബവും നാടും ഉള്‍ചേര്‍ന്നാണ് കഥ കടന്നു പോകുന്നത്.

കലാഭവന്‍ മണി ആലപിച്ച നാടന്‍ പാട്ടും റീമിക്സ്‌ ചെയ്ത് ഉള്‍പെടുത്തിയിട്ടുണ്ട് ഈ ചിത്രത്തിൽ‍. ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത് മണിയുടെ സഹോദരന്‍ രാമകൃഷ്ണനാണ്. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും വെച്ചാണ് ചി​ത്രീകരണമേറെയും. ജൂനിയര്‍ ആർടിസ്​റ്റുകൾ പലരും മണിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമാണ്. ചിത്രത്തി​​​െൻറ കഥയും സംവിധാനവും വിനയനാണ് നിർവഹിച്ചത്​. ഉമ്മര്‍ കരിക്കാടി​േൻറതാണ്​ തിരക്കഥ. മിമിക്രി ആര്‍ട്ടിസ്​റ്റായ സെന്തില്‍ ആണ് ചിത്രത്തിലെ മുഖ്യനായക കഥാപാത്രം അവതരിപ്പിക്കുന്നത്. ഹണി റോസി​േൻറതാണ് പ്രധാന നായിക കഥാപാത്രം. ത​​​െൻറ ആദ്യ സംരഭമായ ഈ ചിത്രം അന്തരിച്ച മലയാളത്തി​​​െൻറ മഹാനടന്‍ കലാഭവന്‍ മണിക്കുള്ള ആദരാഞ്​ജലിയാണെന്ന് ഷാജി ‘ഗള്‍ഫ്‌ മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - alfa shaji-chalakudikkaran changathi-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.