കീകി ചലഞ്ച്​; അൽഖോബാറിൽ യുവതി പിടിയിൽ

ദമ്മാം: സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിയ കീകി നൃത്തം നടത്തിയതിന്​ അൽഖോബാറിൽ യുവതി പിടിയിലായി. 
ഒാടുന്ന കാറിൽ നിന്നിറങ്ങി അതിനൊപ്പം നൃത്തം ചെയ്യുന്ന അപകടകരമായ വിനോദമാണ്​ കീകി ചാലഞ്ച്​. 

യുവതിയുടെ ഇതുസംബന്ധിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ​ൈവറൽ ആയതിനെ തുടർന്നാണ്​ നടപടിയെടുക്കാൻ കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അമീർ അഹമദ്​ ബിൻ ഫഹദ്​ ബിൻ സൽമാൻ നിർദേശിച്ചത്​. 

കനേഡിയൻ റാപ് ഗായകൻ ഒാബ്രി ഡ്രേക് ഗ്രഹാമി​​​െൻറ ‘ഇൻ മൈ ഫീലിങ്സ്’ എന്ന ഗാനത്തിനൊപ്പം നൃത്തം ചവിട്ടുന്ന കീകി ചാലഞ്ച്​ ലോകമെങ്ങും നിരവധി യ​ുവാക്കളെ നിയമ നടപടികളിലേക്ക്​ നയിച്ചിട്ടുണ്ട്​. 
 ‘ദ ഷിഗിഷോ’ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് ഒാടുന്ന കാറിനരികിൽനിന്ന് ഇൗ വരികൾക്കൊപ്പിച്ച് നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ചാലഞ്ച് വൻ ​െട്രൻഡ് സൃഷ്​ടിച്ചത്. ഇതോടൊപ്പം വിവിധ രാജ്യങ്ങളിലെ പൊലീസിന് തലവേദനയായിരിക്കുകയാണ് ഇൗ നൃത്തച്ചുവടുകൾ. 

Tags:    
News Summary - alcobar-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.